റിയാദ്: റിയാദ് കലാഭവെൻറ ഈ വർഷത്തെ കർമ പുരസ്കാരം മൂന്ന് പതിറ്റാണ്ടായി റിയാദിൽ ആതുരശുശ്രൂക്ഷാ രംഗത്ത് പ്രശസ്തനായ ഡോ. രാമചന്ദ്രന്. ഇന്ന് (വെള്ളിയാഴ്ച) മലസ് ചെറീസ് റസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നടക്കുന്ന വിൻറർ നൈറ്റ് പരിപാടിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
റിയാദ് ഹാരയിലെ അമൽ പോളിക്ലിനിക്കിൽ മെഡിക്കൽ ഡയറക്ടറായ അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ 1973 എം.ബി.ബി.എസ് ബാച്ചുകാരനാണ്. പ്രമുഖ വ്യവസായി കൂടിയായ ഡോ. ആസാദ് മൂപ്പൻ അതേ ബാച്ചുകാരനും അടുത്ത സുഹൃത്തുമാണ്. തലശ്ശേരി സ്വദേശിയായ ഡോ. രാമചന്ദ്രൻ 1995ൽ റിയാദിലെത്തി. ബത്ഹയിലെ അൽ ഹാദി ആശുപത്രിയിലാണ് തുടക്കം. 2004ലാണ് അമൽ പോളിക്ലിനിക്കിൽ ചേർന്നത്. റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ. ആനന്ദലക്ഷ്മിയാണ് പത്നി.
ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് റിയാദ് കലാഭവൻ വിൻറർ നൈറ്റ് സംഘടിപ്പിക്കുന്നത്. രണ്ടു പതിറ്റാണ്ട് ആരോഗ്യമേഖലയിൽ വിവിധ രംഗങ്ങളിൽ സേവനം അനുഷ്ഠച്ചവരെയും ആദരിക്കുന്നുണ്ട്. റിയാദിലെ കലാകാരൻമാർ പങ്കെടുക്കുന്ന കലാസന്ധ്യയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.