റിയാദ്: ഹൃദയാഘാതം മൂലം നിര്യാതനായ കേളി കലാസാംസ്കാരിക വേദി റിയാദ് റൗദ ഏരിയ ബഗ്ലഫ് യൂനിറ്റ് അംഗമായിരുന്ന വിജയകുമാറിന്റെ കുടുംബത്തിന് ധനസഹായം നൽകി. തിരുവനന്തപുരം ആറ്റിങ്ങൽ വഞ്ചിയൂർ കട്ടപറമ്പിലുള്ള വിജയകുമാറിന്റെ വസതിയിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എയും സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റിയംഗവുമായ ബി. സത്യൻ, വിജയകുമാറിൻറ ഭാര്യ ഷീലക്ക് ഫണ്ട് കൈമാറി.
കേളിയിൽ അംഗമായിരിക്കെ മരിക്കുന്നവരുടെ കുടുംബത്തെ സഹായിക്കാൻ നൽകിവരുന്ന സഹയധനമാണ് നൽകിയത്. കേളി മുൻ രക്ഷാധികാരി അംഗം സതീഷ് കുമാർ പടയണി, മുൻ കേന്ദ്ര കമ്മിറ്റി അംഗം ഹുസൈൻ മണക്കാട്, മുൻ ഏരിയ കമ്മിറ്റി അംഗം അനിൽ കേശവപുരം, സി.പി.എം വഞ്ചിയൂർ ലോക്കൽ സെക്രട്ടറി സുഭാഷ്, ബ്രാഞ്ച് സെക്രട്ടറി വഞ്ചിയൂർ മണിക്കുട്ടൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.