ഖുലൈസ്: ഖുലൈസ് കെ.എം.സി. സി സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ രാജ്യ ഭേദമെന്യേ 700ഓളം പേര് പങ്കെടുത്തു.സ്വദേശി പൗരന്മാരുടെയും തൊഴിലാളികളുടെയും സജീവ സാന്നിധ്യം ശ്രദ്ധേയമായി. തൊഴിലാളികളും ഖുലൈസ് ചീഫ് ഇമാമും പൊതു ഇടത്തിലെ സുപ്രയില്‍ ഒരുമിച്ചിരുന്ന് ഇഫ്താറില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. സൗദി പൗരന്മാര് ഉദ്ബോധ പ്രസംഗം നടത്തി. ഖുലൈസ് കെ.എം.സി.സി സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് 2024ന്റെ സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജിദ്ദ കെ.എം.സി. സി പ്രസിഡന്റ് അരിമ്പ്ര അബൂബക്കര്‍, ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ, സെക്രട്ടറി ശിഹാബ് താമരക്കുളം, വൈസ് പ്രസിഡന്റ് ജലാല്‍ തേഞ്ഞിപാലം, റഷീദ് എറണാകുളം,ആരിഫ് പഴയകത്ത്, ഇബ്രാഹീം വന്നേരി, ഷാഫി മലപ്പുറം, ഇബ്രാഹീം വന്നേരി, അസീസ് കൂട്ടിലങ്ങാടി, ഉമ്മര്‍ മണ്ണാര്‍ക്കാട്, ഇസ്മായീല്‍ പെരുവള്ളൂർ, സലീന ഇബ്രാഹീം വന്നേരി, റാഷിഖ് മഞ്ചേരി, സക്കീര്‍ മക്കരപ്പറമ്പ്, അക്ബര്‍ ആട്ടീരി, സുബിന് പുനലൂർ, ഉബൈദ് തെന്നല, കലാം പറളി, അന്‍സാര്‍ പെരുവള്ളൂർ, മന്‍സൂര്‍ മണ്ണാര്‍ക്കാട്, സഫീര്‍ വള്ളിക്കാപറ്റ, സലാം ഇരുമ്പുഴി, റഫീഖ് പട്ടാമ്പി,സാജിദ് കരിങ്കല്ലത്താണി, അഫ്സല് മുസ്ലിയാര്, നസീര്‍ പുഴക്കാട്ടിരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.