കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ഒ​ട്ട​കോ​ത്സ​വ​ത്തി​ന്​ തു​ട​ക്കം

റി​യാ​ദ്​: കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഒ​ട്ട​കോ​ത്സ​വം ഒ​മ്പ​താം പ​തി​പ്പി​ന്​ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. റി​യാ​ദി​ലെ സ​യാ​ഹി​ദി​ലാ​ണ്​ ഒ​ട്ട​ക പൈ​തൃ​ക​ത്തെ ഏ​കീ​ക​രി​ക്കാ​നും സൗ​ദി സാം​സ്​​കാ​രി​ക സ്വ​ത്വ​ത്തി​​ന്‍റെ അ​ച്ചു​ത​ണ്ടാ​യി അ​തി​നെ ശ​ക്തി​പ്പെ​ടു​ത്താ​നു​മു​ള്ള വാ​ർ​ഷി​കോ​ത്സ​വ​ത്തി​​ന്‍റെ പു​തി​യ പ​തി​പ്പ്​ ആ​രം​ഭി​ച്ച​ത്. ദേ​ശീ​യ പൈ​തൃ​ക​ത്തോ​ട് ഭ​ര​ണ​കൂ​ടം പു​ല​ർ​ത്തു​ന്ന വ​ലി​യ താ​ൽ​പ​ര്യ​മാ​ണ് ഉ​ത്സ​വം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് കാ​മ​ൽ ക്ല​ബ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫ​ഹ​ദ് ബി​ൻ ഹ​ത്‌​ലി​ൻ പ​റ​ഞ്ഞു.

പ​രി​പാ​ടി​ക​ൾ വി​പു​ലീ​ക​രി​ച്ച​തും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും ഒ​മ്പ​താം പ​തി​പ്പി​നെ ഈ ​ഉ​ത്സ​വ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലു​തും വൈ​വി​ധ്യ പൂ​ർ​ണ​വു​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ആ​ധി​കാ​രി​ക പൈ​തൃ​കം ആ​ഘോ​ഷി​ക്കു​ക​യും പ്രാ​ദേ​ശി​ക, ആ​ഗോ​ള ത​ല​ങ്ങ​ളി​ൽ അ​തി​ന്‍റെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും ചെ​യ്യു​ന്ന ഒ​രു ആ​ഗോ​ള വേ​ദി​യാ​യി ഒ​ട്ട​ക​കോ​ത്സ​വം മാ​റി.

ആ​ധി​കാ​രി​ക​ത​യും പു​തു​മ​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഒ​രു കൂ​ട്ടം സാം​സ്​​കാ​രി​ക, പൈ​തൃ​ക പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ന​ത്തി​ന് ഇ​ത്ത​വ​ണ ഉ​ത്സ​വം സാ​ക്ഷ്യം വ​ഹി​ക്കും. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഒ​ട്ട​ക​യു​ട​മ​ക​ളെ​യും സ​ന്ദ​ർ​ശ​ക​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു മ​ത്സ​ര അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​വി​ധ നി​റ​ങ്ങ​ളി​ലും വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ഒ​ട്ട​ക​ങ്ങ​ളെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന്​ മ​ത്സ​രം വേ​ദി​യാ​കു​മെ​ന്നും ഇ​ബ്​​നു ഹ​ത്​​ലി​ൻ പ​റ​ഞ്ഞു.

അ​റേ​ബ്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​​ന്‍റെ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നേ​ർ​ക്കാ​ഴ്ച​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന അ​ൽ ഉ​ഖൈ​ലാ​ത്ത് മ്യൂ​സി​യം, പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യെ ആ​ഘോ​ഷി​ക്കു​ന്ന ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ പോ​ലു​ള്ള വ്യ​ത്യ​സ്ത​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഇ​ത്ത​വ​ണ ഉ​ത്സ​വ​ത്തി​ലു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഒ​ട്ട​ക​പ്പു​റ​ത്ത് സ​വാ​രി ന​ട​ത്താ​നും പാ​ൽ ക​റ​ക്കാ​നും അ​വ​ക്ക്​ ഭ​ക്ഷ​ണം കൊ​ടു​ക്കാ​നു​മു​ള്ള അ​വ​സ​രം ല​ഭി​ക്കും. അ​ത്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വി​സ്​​മ​യ​ക​ര​മാ​യ സം​വേ​ദ​നാ​ത്മ​ക അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കും.

ഇ​തി​ലൂ​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​ധി​കാ​രി​ക സൗ​ദി പൈ​തൃ​കം അ​ടു​ത്ത് അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യും. ഉ​ത്സ​വ​ത്തി​​ലെ ഒ​രു സു​പ്ര​ധാ​ന പ​രി​പാ​ടി ക​വി​യ​ര​ങ്ങാ​ണ്.

ആ​വേ​ശ​വും പ്രേ​ക്ഷ​ക ഇ​ട​പെ​ട​ലും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ സം​സാ​ര​ത്തെ​യും സ​ർ​ഗാ​ത്മ​ക​ത​യെ​യും ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന ജ​ന​പ്രി​യ ക​ല​ക​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട രൂ​പ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. കൂ​ടാ​തെ ഫോ​ട്ടോ​ഗ്രാ​ഫി​യി​ലൂ​ടെ​യും ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ലൂ​ടെ​യും ഒ​ട്ട​ക​ങ്ങ​ളു​ടെ പൈ​തൃ​കം ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ല​ക്ഷ്യ​മി​ട്ട് വി​വി​ധ ത​രം സ​ർ​ഗാ​ത്മ​ക മ​ത്സ​ര​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

യു​വാ​ക്ക​ളു​ടെ​യും ഭാ​വി ത​ല​മു​റ​ക​ളു​ടെ​യും താ​ൽ​പ​ര്യം ആ​ക​ർ​ഷി​ക്കു​ന്ന സ​മ​കാ​ലി​ക രീ​തി​യി​ൽ പൈ​തൃ​ക​ത്തെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​ന് ഉ​ത്സ​വം സം​ഭാ​വ​ന ചെ​യ്യു​മെ​ന്നും ഹ​ത്​​ലി​ൻ പ​റ​ഞ്ഞു.

Tags:    
News Summary - King Abdul Aziz Camel Festival Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.