ജിദ്ദ: കെ.എം.സി.സി ജിദ്ദ സൗത്ത് സോൺ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ കൗൺസിൽ യോഗം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നസീർ വാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിഹാബ് താമരക്കുളം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അബ്ദുൽ റസാഖ് മാസ്റ്റർ, നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട്, നാസറുദ്ദീൻ വേലഞ്ചിറ, നൗഷാദ് പാനൂർ, അനസ് പെരുമ്പാവൂർ, സെയ്തു മുഹമ്മദ് അൽ കാശിഫി, റസാഖ് കാഞ്ഞിരപ്പള്ളി, ഫൈസൽ, അശോക് കുമാർ, ഉനൈസ് തൃക്കുന്നപ്പുഴ, നിസാറുദ്ദീൻ കൊല്ലം, ജാബിർ മടിയൂർ എന്നിവർ സംസാരിച്ചു. അഭിപ്രായ സമന്വയത്തിലൂടെ പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി നാസർ മച്ചിങ്ങൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അബ്ദുൽ റസാഖ് മാസ്റ്റർ നിരീക്ഷകനായിരുന്നു.
ഭാരവാഹികൾ: നസീർ വാവക്കുഞ്ഞ് (ചെയർ), അനസ് അരിമ്പാശ്ശേരി (പ്രസി), നാസറുദ്ദീൻ വേലഞ്ചിറ (ജന സെക്ര), എൻജിനീയർ അസ്ഗർ അലി (ട്രഷ), റസാഖ് കാഞ്ഞിരപ്പള്ളി, നൗഷാദ് പാനൂർ, നിസാറുദ്ദീൻ കൊല്ലം, ഹനീഫ കയ്പ്പമംഗലം (വൈസ് പ്രസി), ഫൈസൽ പല്ലാരിമംഗലം, ഹിജാസ് കൊച്ചി, മുഹമ്മദലി വാടാനപ്പള്ളി, ഉവൈസ് ഉസ്മാൻ തൃക്കുന്നപ്പുഴ (ജോ സെക്ര), ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ, നാസർ എടവനക്കാട്, ശിഹാബ് താമരക്കുളം, റഷീദ് ചാമക്കാട്, സെയ്ദു മുഹമ്മദ് അൽ കാശിഫി, ജാബിർ മടിയൂർ, നദീർ പാനൂർ (ഉപദേശക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.