മക്ക: ഉംറ നിർവഹിക്കുന്നതിനിടയിൽ കൊല്ലം സ്വദേശി മസ്ജിദുൽ ഹറമിൽ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കടയ്ക്കൽ വട്ടത്താമര സംബ്രമം എ.കെ മൻസിലിൽ ഖമറുദ്ദീൻ (55) ആണ് മരിച്ചത്. സന്ദർശക വിസയിലുള്ള ഇദ്ദേഹം സൗദിയിലെ അൽ അഹ്സയിൽനിന്നും സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ഉംറ കർമങ്ങൾ നിർവഹിച്ചു കഴിഞ്ഞ ഉടനെ മസ്ജിദുൽ ഹറമിൽ കുഴഞ്ഞുവീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
35 വർഷത്തോളം സൗദിയിൽ ജോലി ചെയ്തശേഷം പ്രവാസം അവസാനിപ്പിച്ച് മടങ്ങിയതായിരുന്നു. കുറച്ചുനാൾ മുമ്പ് സന്ദർശക വിസയിൽ അൽ അഹ്സയിൽ എത്തിയതാണ്. പരേതരായ അബ്ദുൽ മജീദ്, റാഫിയത്ത് ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ, മക്കൾ: അദ്സന, അംജദ്, സഹോദരങ്ങൾ: മാജിലത്ത്, സലീന, സുൽഫത്ത്. മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ മക്കയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.