ജിദ്ദ: ജിദ്ദ നവോദയ അനാകിഷ് ഏരിയ കുടുംബവേദിയുടെ പ്രസിദ്ധീകരണമായ ‘നവ ഡിജിറ്റൽ മാഗസിൻ’ പ്രകാശനം ചെയ്തു. സമീക്ഷ സാഹിത്യവേദി ചെയർമാൻ ഹംസ മദാരിക്ക് ആദ്യപ്രതി നൽകി നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരമാണ് പ്രകാശനം നിർവഹിച്ചത്.
അറിവിെൻറയും അക്ഷരങ്ങളുടെയും ലോകത്തേക്കുള്ള പുതിയ കാൽവെപ്പിന് എല്ലാവിധ ആശംസകളും നേരുന്നതായി ഹംസ മദാരി പറഞ്ഞു. ഏരിയ കൺവീനർ മുജീബ് കൊല്ലം അധ്യക്ഷത വഹിച്ചു.
പ്രവാസികളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും വനിതകളുടെയും സർഗ്ഗ വാസന വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്.
നവദോയ ജിദ്ദ പ്രസിഡന്റ് കിസ്മത് മമ്പാട്, സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം സനൂജ മുജീബ്, ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ്, പ്രസിഡന്റ് ഗഫൂർ മമ്പുറം, സെക്രട്ടറി പ്രേംകുമാർ, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ സലാഹുദ്ധീൻ വെമ്പായം, ആസിഫ് കരുവാറ്റ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസാഫർ പാണക്കാട്, ബിജുരാജ് രാമന്തളി, ഷിനു പന്തളം എന്നിവർ സംസാരിച്ചു. വനിത വേദി കൺവീനർ ഹഫ്സ മുസാഫർ സ്വാഗതവും കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം സിജി പ്രേംകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.