ദമ്മാം: ഇന്ത്യൻ പ്രവാസി ഫുട്ബാൾ കൂട്ടായ്മയായ ജുബൈൽ എഫ്.സിക്ക് 2023-2025 വർഷത്തേക്കുള്ള 30 അംഗ പുതിയ കമ്മിറ്റി നിലവിൽ വന്നു. 13 അംഗങ്ങൾ അടങ്ങുന്ന കോർ കമ്മിറ്റിയും 10 എക്സിക്യൂട്ടിവ് അംഗങ്ങളും നാല് ഫുട്ബാൾ ടെക്നിക്കൽ കമ്മിറ്റിയും മൂന്ന് ക്രിക്കറ്റ് ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന 30 അംഗങ്ങളായിരിക്കും അടുത്ത രണ്ട് വർഷത്തേക്ക് ജുബൈൽ എഫ്.സിയുടെ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
സജീർ തച്ചമ്പാറ (പ്രസി.), ഇല്യാസ് പെരിന്തൽമണ്ണ (ജന. സെക്ര.), ഫെബിൽ (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ക്ലബ് ഉപദേശക സമിതിയംഗങ്ങളായി അനസ് വയനാട്, ജാനിഷ്, സലാം മഞ്ചേരി എന്നിവരെ തിരഞ്ഞെടുത്തു.
മുസ്തഫ (വൈ. പ്രസി.), ഷാമിൽ (ക്ലബ് ഡയറക്ടർ), രിഫാഷ് (സോക്കർ അക്കാദമി ഡയറക്ടർ), ഷാഫി (മീഡിയ ആൻഡ് ഇവന്റ് കൺവീനർ), റഫ്സൽ (ടീം അഡ്മിനിസ്ട്രേറ്റർ), സുഹൈൽ (ലോജിസ്റ്റിക് ഹെഡ്), മിഥുൻ (ജോബ് ആൻഡ് വെൽഫെയർ കോഓഡിനേറ്റർ) എന്നിവർ അടങ്ങുന്നതാണ് കോർ കമ്മിറ്റി.
എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ടീം കോഓഡിനേറ്റർമാരായി ഹെഗൽ, ഡിൻസൺ, സച്ചിൻ, ജലീൽ, മെറ്റീരിയൽ കോഓഡിനേറ്റർമാരായി സുഹൈൽ, ഷാഫി, സോക്കർ അക്കാദമി മാനേജരായി ഷാനിൽ, സോക്കർ അക്കാദമി കോഓഡിനേറ്ററായി ബിജു, ട്രാൻസ്പോർട്ട് കോഓഡിനേറ്റർമാരായി ഷമീർ, റിഷാദ് എന്നിവരെയും തിരഞ്ഞെടുത്തു. ഫുട്ബാൾ ടെക്നിക്കൽ കമ്മിറ്റിയിലുള്ളവരെ നയിക്കുന്നത് ജുബൈൽ എഫ്.സി ഫുട്ബാൾ ടീമിന്റെ ഹെഡ് കോച്ചായ മുഹമ്മദ് സിഫാറത്താണ്. കൂടാതെ അസി. കോച്ചുമാരായി ബാസിലിനെയും അജിനെയും ഫിറ്റ്നസ് കോച്ചായി ഡിബിനെയും തിരഞ്ഞെടുത്തു. പുതുതായി ആരംഭിച്ച ക്രിക്കറ്റ് ടീം ടെക്നിക്കൽ സെക്ഷൻ ഹെഡും ടീം കോച്ചുമായി അനന്ദുവിനെയും ടീം കോഓഡിനേറ്റർമാരായി ജംഷീർ, ആസിഫ് എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.