റിയാദ് കലാഭവൻ അത്താഴ വിരുന്ന്

റിയാദ് കലാഭവൻ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പ​ങ്കെടുത്തവർ

റിയാദ് കലാഭവൻ അത്താഴ വിരുന്ന്

റിയാദ്: റിയാദ് കലാഭവൻ അത്താഴസദ്യ സംഘടിപ്പിച്ചു. ശുമൈസിയിലുള്ള കാലിക്കറ്റ്‌ ലൈവ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്​ട്രീയ, മാധ്യമ മേഖലയിലുള്ള സുഹൃത്തുക്കൾ പങ്കെടുത്തു.

ചെയർമാൻ ഷാരോൺ ഷെരീഫ്​ അധ്യക്ഷതവഹിച്ചു. ഇബ്രാഹിം സുബുഹാൻ ഉദ്ഘാടനം ചെയ്​തു. ജയൻ കൊടുങ്ങല്ലൂർ, പുഷ്പരാജ്, സെബിൻ, വിനോദ് കൃഷ്ണ, വല്ലി ജോസ്, സനൂപ് പയ്യന്നൂർ, നൗഷാദ്, സകീർ ഹുസൈൻ, ഷാജഹാൻ കല്ലമ്പലം, വിജയൻ നെയ്യാറ്റിൻകര, മുഹമ്മദ്‌ അസീസ്, ഷിബു ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു. എഴുത്തുകാരി സബീന എം. സാലി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മറ്റുള്ളവർ ഏറ്റുചൊല്ലി പ്രതിജ്ഞയെടുത്തു. പ്രിജേഷ്, മാത്യു, സിജോയ്, ഫഹദ്, നജീബ്, മുനീർ, നിസാം, രാജീവ്‌ സാഹിബ്‌, ഷാജഹാൻ പാണ്ട, രാജു പാലക്കാട് എന്നിവർ നേതൃത്വം വഹിച്ചു. സെക്രട്ടറി അലക്സ്‌ കൊട്ടാരക്കര സ്വാഗതവും ട്രസ്​റ്റി കൃഷ്ണകുമാർ നന്ദിയും അറിയിച്ചു.

Tags:    
News Summary - Riyadh Kalabhavan Dinner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.