റി​യാ​ദ്​ സീ​സ​ൺ; റി​യാ​ദ്​ മൃ​ഗ​ശാ​ല​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യം

റി​യാ​ദ്​: മ​നു​ഷ്യ​രു​ടെ മാ​ത്ര​മ​ല്ല വ​ന്യ​മൃ​ഗ​ങ്ങ​ളു​ൾ​പ്പ​ടെ ഇ​ത​ര ജീ​വി​വ​ർ​ഗ​ങ്ങ​ളു​ടെ​യും കൂ​ടി ആ​ഘോ​ഷ​മാ​യി മാ​റു​ക​യാ​ണ്​ റി​യാ​ദ്​ സീ​സ​ൺ. സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും വ​ലു​തും പ​ഴ​യ​തു​മാ​യ റി​യാ​ദ്​ മൃ​ഗ​ശാ​ല ന​വീ​ക​രി​ച്ച്​ ഈ ​വ​ർ​ഷ​ത്തെ സീ​സ​ൺ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​ക്കി സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്ത​ത്​ ഇ​ക്ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ 30നാ​ണ്. സീ​സ​ൺ ക​ഴി​യു​ന്ന​തു​വ​രെ ഇ​വി​ടെ പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം. എ​ന്നാ​ൽ, വൈ​കീ​ട്ട്​ നാ​ലോ​ടെ പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ക്കും.

പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ സൗ​ജ​ന്യ​മാ​യി https://webook.com/en/zones/riyadh-zoo/book എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ൽ ബു​ക്ക്​ ചെ​യ്യ​ണം. കു​ടും​ബ​ങ്ങ​ൾ​ക്കും ബാ​ച്ചി​ല​ർ​മാ​ർ​ക്കു​മെ​ല്ലാം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വി​ധ​യി​നം ജീ​വി വ​ർ​ഗ​ങ്ങ​ളെ എ​ത്തി​ച്ചും ഉ​ല്ലാ​സ​ത്തി​നും ആ​ന​ന്ദ​ത്തി​നും സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ആ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വി​ധ ത​രം ഷോ​ക​ളും ഒ​രു​ക്കി​യും ന​വീ​ക​രി​ച്ച ശേ​ഷ​മാ​ണ്​ മൃ​ഗ​ശാ​ല പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. പ​ല​ത​രം പു​ഷ്​​പ​ങ്ങ​ൾ നി​റ​ഞ്ഞ ഉ​ദ്യാ​ന​ങ്ങ​ളും പൊ​യ്​​ക​ക​ളും ചെ​റു ജ​ലാ​ശ​യ​ങ്ങ​ളും പു​ൽ​മേ​ടു​ക​ളും ക​മ​നീ​യ​മാ​യും വൃ​ത്തി​യാ​യും ഒ​രു​ക്കി​യ വ​ഴി​ത്താ​ര​ക​ളും കൊ​ണ്ട്​ മൃ​ഗ​ശാ​ല ആ​ക​ർ​ഷ​ക​മാ​ക്കി​യി​ട്ടു​ണ്ട്.

മ​നോ​ഹ​ര​മാ​യ ക​വാ​ടം മു​ത​ൽ ഹൃ​ദ​യാ​വ​ർ​ജ​ക​മാ​ണ്​ മൃ​ഗ​ശാ​ല​ക്കു​ള്ളി​ലെ ഓ​രോ കാ​ഴ്​​ച​ക​ളും. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ വി​ള​മ്പു​ന്ന റ​സ്റ്റാ​റ​ന്‍റു​ക​ളും ജ്യൂ​സ്​ സ്റ്റാ​ളു​മെ​ല്ലാം ഉ​ള്ള​തി​നാ​ൽ എ​ത്ര സ​മ​യം അ​വി​ടെ ചെ​ല​വ​ഴി​ക്കാ​നും വി​ശ​പ്പോ ദാ​ഹ​മോ ത​ട​സ്സ​മാ​കി​ല്ല. ഇ​ട​യ്​​ക്കി​ടെ ആ​ക​ർ​ഷ​ക​മാ​യ പ​ല​ത​രം ഷോ​ക​ൾ അ​വി​ടെ​യു​ള്ള ചെ​റു തി​യ​റ്റ​റു​ക​ളി​ൽ അ​ര​ങ്ങേ​റും. സ​ന്ദ​ർ​​ശ​ക​രെ അ​റി​യി​ക്കാ​ൻ അ​നൗ​ൺ​സ്​​മെ​ന്‍റ്​ വ​ന്നു​കൊ​ണ്ടി​രി​ക്കും. ഇ​തി​നി​ട​യി​ൽ വി​വി​ധ മൃ​ഗ​ങ്ങ​ളു​ടെ രൂ​പം ധ​രി​ച്ച ക​ലാ​കാ​ര​ന്മാ​രു​ടെ ഘോ​ഷ​യാ​ത്ര​യും നൃ​ത്ത​വു​മു​ണ്ടാ​കും.

196 വ്യ​ത്യ​സ്​​ത ത​രം ജീ​വി​വ​ർ​ഗ​ങ്ങ​ളി​ൽ​പെ​ട്ട 1500ലേ​റെ മൃ​ഗ​ങ്ങ​ളാ​ണ്​ നി​ല​വി​ൽ മൃ​ഗ​ശാ​ല​യി​ലു​ള്ള​ത്. ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ ത​വി​ട്ട്​ നി​റ​ക്കാ​രാ​യ 12 സിം​ഹ​ങ്ങ​ളും മൂ​ന്ന്​ ല​ബ​നാ​ൻ വെ​ള്ള സിം​ഹ​ങ്ങ​ളു​മാ​ണ്​ മു​ഖ്യ ആ​ക​ർ​ഷ​ണം. 12 സിം​ഹ​ങ്ങ​ളു​ടെ താ​മ​സം ഒ​രു​മി​ച്ചാ​ണെ​ങ്കി​ലും അ​ഞ്ചും ഏ​ഴു​മാ​യി തി​രി​ഞ്ഞ്​ ര​ണ്ട്​ സം​ഘ​ങ്ങ​ളാ​യാ​ണ്​ ഇ​വ വി​ഹ​രി​ക്കു​ന്ന​ത്.

 

ഏ​ഴു​പേ​ര​ട​ങ്ങി​യ സം​ഘം പു​റ​ത്താ​ണെ​ങ്കി​ൽ അ​ഞ്ചു​പേ​ര​ട​ങ്ങി​യ മ​റ്റേ സം​ഘം മാ​ള​ത്തി​ലാ​യി​രി​ക്കും. പു​റ​ത്തു​ള്ള സം​ഘം അ​ക​ത്ത്​ ക​യ​റി​യാ​ലേ മ​റ്റേ സം​ഘം പു​റ​ത്തി​റ​ങ്ങൂ. വെ​ള്ള സിം​ഹ​ങ്ങ​ളി​ൽ ഒ​ന്ന്​ മാ​ത്ര​മാ​ണ്​ പെ​ണ്ണ്. വെ​ള്ള ക​ടു​വ​ക​ൾ അ​​​ഞ്ചെ​ണ്ണ​മു​ണ്ട്. ആ​ന ഒ​ന്നേ​യു​ള്ളൂ. ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ ര​ണ്ട്​ ഭീ​മാ​കാ​ര​ന്മാ​രാ​യ ക​ര​ടി​ക​ളാ​ണു​ള്ള​ത്​. പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച മ​ട​യി​ലാ​ണ്​ അ​വ​യു​ള്ള​ത്.

ജി​റാ​ഫു​ക​ളും സീ​ബ്ര​ക​ളും ഒ​രു​മി​ച്ചാ​ണ്​ താ​മ​സം. ഇ​വ​യെ അ​ടു​ത്തു​കാ​ണാ​നും ഇ​ല​ക​ൾ നീ​ട്ടി അ​വ​യെ ആ​ക​ർ​ഷി​ക്കാ​നും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ബാ​ൽ​ക്ക​ണി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ന, പു​ലി, മാ​ൻ, കാ​ട്ടാ​ട്, ചെ​ന്നാ​യ, കു​ര​ങ്ങ്, ചി​മ്പാ​ൻ​സി, മ​രു​ഭൂ​മി​യി​ൽ മാ​ത്രം കാ​ണു​ന്ന ജീ​വി​ക​ൾ തു​ട​ങ്ങി വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​തു വ​രെ പ​ല​യി​നം പ​ക്ഷി മൃ​ഗാ​ദി​ക​ൾ ഇ​വി​ടെ​യു​ണ്ട്. രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ഴ​യ​തും വ​ലു​തു​മാ​യ മൃ​ഗ​ശാ​ല​യാ​ണ്​​ റി​യാ​ദി​ലേ​ത്.

റി​യാ​ദ്​ ന​ഗ​ര ഹൃ​ദ​യ​ത്തോ​ട്​ ചേ​ർ​ന്നു​ള്ള മ​ല​സി​ൽ 55 ഏ​ക്ക​ർ വി​സ്​​തീ​ർ​ണ​ത്തി​ലാ​ണ്​ ഈ ​മൃ​ഗ​ശാ​ല സ്ഥി​തി ചെ​യ്യു​ന്ന​ത്. ആ​ദ്യം ഇ​തി​ന്​ റി​യാ​ദ്​ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്​ എ​ന്നാ​യി​രു​ന്നു പേ​ര്. 1957ൽ ​സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജാ​വ്​ സൗ​ദി രാ​ജ​കു​ടും​ബ​ത്തി​​ന്‍റെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​ക്ക്​ കീ​ഴി​ൽ ആ​രം​ഭി​ച്ച​താ​ണ്​ മൃ​ഗ​ശാ​ല. 1987ലാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​തും ‘റി​യാ​ദ്​ സൂ’ ​എ​ന്ന്​ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്​​ത​തും. 2022 മു​ത​ലാ​ണ്​ റി​യാ​ദ്​ സീ​സ​ൺ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന വേ​ദി​ക​ളി​ൽ മൃ​ഗ​ശാ​ല​യെ ഉ​ൾ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ​ത്.

Tags:    
News Summary - Riyadh Season; Entry to Riyadh Zoo is free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.