റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ കുവൈത്ത് അതിർത്തിയോട് ചേർന്നുള്ള ഖഫ്ജി പട്ടണത്തിൽനിന്ന് അബൂഹദ്രിയ പട്ടണത്തിലേക്കുള്ള പുതിയ റോഡിലെ റാസ് മിശ്ആബ് ഇൻറര്സെക്ഷന് മുതല്‍ 23 കിലോമീറ്റര്‍ വരെ ഭാഗത്ത് ഇരു ദിശകളിലും വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തതായി റോഡ്സ് ജനറല്‍ അതോറിറ്റി അറിയിച്ചു. ഗതാഗത സുരക്ഷനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന നിലക്ക് 6.5 കോടിയിലേറെ റിയാല്‍ ചെലവഴിച്ച് റോഡില്‍ ശേഷിക്കുന്ന ഭാഗത്തെ വിപുലീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് റോഡ് വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തത്. അബൂഹദ്രിയ- ഖഫ്ജി റോഡ് സമഗ്ര വികസനപദ്ധതിയുടെ ഘട്ടങ്ങളില്‍ ഒന്നാണിത്. സൈന്‍ ബോര്‍ഡുകള്‍, ഗ്രൗണ്ട് പെയിൻറിങ്, േഫ്ലാര്‍ മാര്‍ക്കിങ്ങുകള്‍, വാണിങ് വൈബ്രേഷനുകള്‍, കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ എന്നിവ അടക്കം റോഡില്‍ സുരക്ഷനിലവാരം ഉയര്‍ത്താനും ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ജോലികള്‍ പൂര്‍ത്തിയാക്കി ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും ഉയര്‍ന്നനിലവാരം നല്കുന്ന നിലക്കാണ് പദ്ധതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.