ജിദ്ദ: വിവിധ രാജ്യക്കാരായ വിദ്യാർഥികൾ ഉൾപ്പെടുന്ന ഹാർവഡ് യൂനിവേഴ്സിറ്റി പ്രതിനിധി സംഘം ജിദ്ദ ചരിത്ര നഗരമേഖല സന്ദർശിച്ചു. സൗദി അറേബ്യയെ മനസ്സിലാക്കാതിനും അതിന്റെ സാംസ്കാരികവും സാമ്പത്തികവുമായ വികസനം ഉയർത്തിക്കാട്ടാനും പൈതൃകവും വികസനവും സമന്വയിപ്പിക്കുന്ന അനുഭവം നേടുന്നതിനുമായി ഹാർവഡ് സർവകലാശാലയിലെ സൗദി വിദ്യാർഥികൾ സംഘടിപ്പിച്ച ദേശീയ സംരംഭത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം.
ചരിത്രപ്രദേശങ്ങളിൽ പര്യടനം നടത്തിയ വിദ്യാർഥികൾ പ്രദേശത്തെ ചരിത്രപരവും സാംസ്കാരികവുമായ ശേഷിപ്പുകളെ കുറിച്ച് മനസ്സിലാക്കി. അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികളിലും പങ്കെടുത്തു. ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം മേഖലയെ പുനരുജ്ജീവിപ്പിക്കാനും സാമൂഹിക പങ്കാളിത്തം വർധിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.