‘സൗ​ദി ഡാ​ക്ക​ർ റാ​ലി’​ക്ക്​​ ബി​ഷ​യി​ൽ​നി​ന്ന്​ തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ

‘സൗ​ദി ഡാ​ക്ക​ർ റാ​ലി’​ക്ക്​​ ആ​വേ​ശ​ത്തു​ട​ക്കം

റി​യാ​ദ്​: മോ​ട്ടോ​ർ​സ്‌​പോ​ൾ​ട്സി​ലെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലു​തും ദൈ​ർ​ഘ്യ​മേ​റി​യ​തു​മാ​യ ‘സൗ​ദി ഡാ​ക്ക​ർ റാ​ലി’​ക്ക്​​ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ്​ സൗ​ദി അ​റേ​ബ്യ ഡാ​ക്ക​ർ റാ​ലി​ക്ക്​ ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. ബി​ഷ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച റാ​ലി ജ​നു​വ​രി 17വ​രെ തു​ട​രും. സൗ​ദി ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ് മോ​ട്ടോ​ർ സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന റാ​ലി​ക്ക്​ കാ​യി​ക മ​ന്ത്രാ​ല​യ​മാ​ണ്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

70 രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 800ല​ധി​കം വാ​ഹ​ന​യോ​ട്ട​ക്കാ​ർ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 439 വാ​ഹ​ന​ങ്ങ​ളു​മാ​യി അ​വ​ർ മ​ത്സ​രി​ക്കും. കാ​ർ വി​ഭാ​ഗ​ത്തി​ൽ 130 ഡ്രൈ​വ​ർ​മാ​രു​ടെ​യും നാ​വി​ഗേ​റ്റ​ർ​മാ​രു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ടാ​കും. മോ​ട്ടോ​ർ സൈ​ക്കി​ൾ വി​ഭാ​ഗ​ത്തി​ൽ 136ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

ച​ല​ഞ്ച​ർ ലൈ​റ്റ് മ​രു​ഭൂ വാ​ഹ​ന വി​ഭാ​ഗ​ത്തി​ൽ 108ല​ധി​കം ഡ്രൈ​വ​ർ​മാ​രും നാ​വി​ഗേ​റ്റ​ർ​മാ​രും വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ലൈ​റ്റ് മ​രു​ഭൂ വാ​ഹ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ (സൈ​ഡ് ബൈ ​സൈ​ഡ്) 78 ഡ്രൈ​വ​ർ​മാ​രും നാ​വി​ഗേ​റ്റ​ർ​മാ​രും പ​ങ്കെ​ടു​ക്കും. ട്ര​ക്ക് വി​ഭാ​ഗ​ത്തി​ൽ 135ല​ധി​കം ഡ്രൈ​വ​ർ​മാ​രും നാ​വി​ഗേ​റ്റ​ർ​മാ​രും അ​സി​സ്റ്റ​ന്റു​മാ​രും മ​ത്സ​രി​ക്കും. ഡാ​ക്ക​ർ ക്ലാ​സി​ക്കി​ന് പു​റ​മെ 76 ക്ലാ​സി​ക് കാ​റു​ക​ളു​ടെ​യും 19 ക്ലാ​സി​ക് ട്ര​ക്കു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും.

തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യും സൗ​ദി ഡാ​ക്ക​ർ റാ​ലി​ക്ക് സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് സൗ​ദി അ​റേ​ബ്യ​ക്ക്​ ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള വി​ഭ​വ​ശേ​ഷി​യെ എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണെ​ന്ന്​ കാ​യി​ക മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ ഫൈ​സ​ൽ പ​റ​ഞ്ഞു. ഭ​ര​ണ​കൂ​ട​ത്തി​​ന്റെ വ​ലി​യ താ​ൽ​പ​ര്യ​വും ഉ​ദാ​ര​മാ​യ പി​ന്തു​ണ​യു​മാ​ണ്​ ഇ​തി​നു പി​ന്നി​ൽ. ‘വി​ഷ​ൻ 2030’ൽ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ല്ലാ സം​രം​ഭ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സ്​​പോ​ർ​ട്​​സ്​ മേ​ഖ​ല​യു​ടെ തു​ട​ർ​ച്ച​യാ​യ പ്ര​തി​ബ​ദ്ധ​ത​ക്ക്​ പു​റ​മെ​യാ​ണി​തെ​ന്നും കാ​യി​ക​മ​ന്ത്രി പ​റ​ഞ്ഞു.

ബി​ഷ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി രാ​ജ്യ​ത്തി​​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ദീ​ർ​ഘ​വും ആ​വേ​ശ​ക​ര​വു​മാ​യ ഒ​രു യാ​ത്ര​യാ​യി​രി​ക്കും. ശു​ബൈ​ത്വ​യി​ൽ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് റി​യാ​ദി​നും ഹ​റാ​ദി​നും പു​റ​മെ അ​ൽ ഹ​നാ​കി​യ, അ​ൽ ഉ​ല, ഹാ​ഇ​ൽ, ദ​വാ​ദ്​​മി എ​ന്നി​വ​യി​ലൂ​ടെ ക​ട​ന്നു​പോ​കും. രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യും ഈ ​ആ​ഗോ​ള റാ​ലി ന​ട​ത്തു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ സൗ​ദി ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ് മോ​ട്ടോ​ർ സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​മീ​ർ ഖാ​ലി​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ അ​ബ്​​ദു​ല്ല അ​ൽ ഫൈ​സ​ൽ പ​റ​ഞ്ഞു.

ആ​വേ​ശ​വും വെ​ല്ലു​വി​ളി​യും നി​റ​ഞ്ഞ ഒ​രു അ​സാ​ധാ​ര​ണ പ​തി​പ്പ് കാ​ണാ​ൻ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. മു​മ്പ് ക​ട​ന്നു​പോ​കാ​ത്ത പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ റാ​ലി. പു​തി​യ ട്രാ​ക്കു​ക​ളു​ടെ സാ​ന്നി​ധ്യം റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും പ്രേ​ക്ഷ​ക​ർ​ക്കും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ​ക്കും സൗ​ദി​യു​ടെ ഭൂ​പ്ര​ദേ​ശ​ത്തി​ന്റെ ഭം​ഗി​യും സ്വ​ഭാ​വ​വും ക​ണ്ടെ​ത്താ​നാ​കും.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ സ​സ്പെ​ൻ​സി​​ന്റെ​യും ഉ​ത്സാ​ഹ​ത്തി​​ന്റെ​യും തോ​ത് ഉ​യ​ർ​ത്തു​ന്ന കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​ക​ൾ ഈ ​വ​ർ​ഷം പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഞ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്കും യു​വ​തി​ക​ൾ​ക്കും വേ​ണ്ടി ഞ​ങ്ങ​ൾ നേ​ടി​യ മ​ഹ​ത്താ​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ റാ​ലി​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​​മ്പോ​ൾ വി​ജ​യ​ത്തി​​ന്റെ ഒ​രു പു​തി​യ അ​ധ്യാ​യം എ​ഴു​തു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും അ​മീ​ർ ഖാ​ലി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

സൗ​ദി​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ അ​ൽ​റു​മാ​ഹും അ​ൽ​മു​ഗീ​റ​യും

റി​യാ​ദ്​: 2025 ഡാ​ക്ക​ർ റാ​ലി​യി​ൽ സൗ​ദി​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ര​ണ്ട് റേ​സ​ർ​മാ​രാ​യ കാ​ർ ഡ്രൈ​വ​ർ ത്വാ​രി​ഖ് അ​ൽ​റു​മാ​ഹും സൈ​ക്ലി​സ്​​റ്റ്​ അ​ബ്ദു​ൽ ഹ​ലീം അ​ൽ​മു​ഗീ​റ​യും പ​െ​ങ്ക​ടു​ക്കും. മോ​ട്ടോ​ർ സ്പോ​ർ​ട്ടി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​വ​ന്റാ​യ ‘സൗ​ദി ഡാ​ക്ക​ർ റാ​ലി 2025’​ന്റെ 47ാ​മ​ത് എ​ഡി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നാ​യ ആ​വേ​ശ​ത്തി​ലാ​ണ്​ ഇ​രു മ​ത്സ​രാ​ർ​ഥി​ക​ളും.

2025 ഡാ​ക്ക​ർ റാ​ലി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന സൗ​ദി റേ​സ​ർ​മാ​രാ​യ ത്വാ​രി​ഖ് അ​ൽ റു​മാ​ഹും സൈ​ക്ലി​സ്റ്റ്​ അ​ബ്ദു​ൽ ഹ​ലീം അ​ൽ മു​ഗീ​റ​യും

രാ​ജ്യ​ത്തി​​ന്റെ മ​രു​ഭൂ​മി​യി​ൽ വി​ശാ​ല​മാ​യ ദൂ​ര​ങ്ങ​ളി​ൽ ഇ​രു​വ​രും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സൗ​ദി അ​രാം​കോ​യി​ൽ​നി​ന്ന് സ്പോ​ൺ​സ​ർ​ഷി​പ് ല​ഭി​ച്ച ശേ​ഷ​മാ​ണ്​ ഇ​വ​രു​ടെ പ​ങ്കാ​ളി​ത്തം. രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ര​ണ്ട്​ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ശ്ര​മ​ങ്ങ​ളെ സൗ​ദി കാ​യി​ക ലോ​കം പ്ര​ശം​സി​ച്ചു. ഡാ​ക്ക​ർ റാ​ലി​യി​ലെ അ​വ​രു​ടെ പ​ങ്കാ​ളി​ത്തം സൗ​ദി യു​വാ​ക്ക​ളു​ടെ സ്ഥി​രോ​ത്സാ​ഹ​ത്തി​ന്റെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​​ന്റെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സൗ​ദി റാ​ലി സ്‌​പോ​ർ​ട്‌​സി​ന്റെ തു​ട​ർ​ച്ച​യാ​യ വി​ക​സ​ന​ത്തെ ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ഇ​ത് ആ​ഗോ​ള കാ​യി​ക​രം​ഗ​ത്ത് അ​തി​​ന്റെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Saudi Dakar Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.