മും​ബൈ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര ട്രാ​വ​ൽ ട്രേ​ഡ് പ്ര​തി​നി​ധി​ക​ളും വി​ദ​ഗ്ദ്ധ​രും സ​മ്മേ​ളി​ക്കു​ന്ന

പ്ര​ദ​ർ​ശ​ന മേ​ള​യി​ലെ സൗ​ദി സാ​ന്നി​ധ്യം

ഇന്ത്യൻ സഞ്ചാരികളിൽ ശ്രദ്ധകേന്ദ്രീകരിച്ച്​ സൗദി ടൂറിസം

റി​യാ​ദ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ജീ​വ​ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി. ടൂ​റി​സം പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ഇ​തി​ന​കം സൗ​ദി​യു​ടെ പ്ര​കൃ​തി​യും പൈ​തൃ​ക​വും ആ​തി​ഥ്യ​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന റോ​ഡ്ഷോ​ക​ൾ സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള യാ​ത്ര വാ​ണി​ജ്യ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തി​യും ട്രാ​വ​ൽ ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യും തു​ട​രു​ക​യാ​ണ് കാ​മ്പ​യി​ൻ. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​യി​ക​പ്രേ​മി​ക​ൾ വീ​ക്ഷി​ക്കു​ന്ന ട്വ​ൻ​റി20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗു​മാ​യി പ​ങ്കാ​ളി​ത്ത ക​രാ​ർ ഒ​പ്പു​വെ​ച്ച​തും ഇ​ന്ത്യ​ക്കാ​രെ സൗ​ദി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​ണ്.

കി​രീ​ടാ​വ​കാ​ശി​യു​ടെ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ ‘വി​ഷ​ൻ 2030’​െൻ​റ ഭാ​ഗ​മാ​യി ടൂ​റി​സം മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തു​ണ്ടാ​യ വ​ലി​യ മാ​റ്റ​ങ്ങ​ളും പു​തി​യ മേ​ഖ​ല​ക​ളും പ്ര​ചാ​ര​ണ​ത്തി​ലെ പ്ര​ധാ​ന വി​ഷ​യ​മാ​ണ്. 96 മ​ണി​ക്കൂ​ർ കാ​ലാ​വ​ധി​യി​ൽ രാ​ജ്യ​ത്ത്​ ത​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ന്ന സ്​​റ്റോ​പ് ഓ​വ​ർ (ട്രാ​ൻ​സി​സ്​​റ്റ്) വി​സ, വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് തീ​ർ​ഥാ​ട​നം നി​ർ​വ​ഹി​ക്കാ​നും ഇ​സ്​​ലാ​മി​ക ച​രി​ത്ര ശേ​ഷി​പ്പു​ക​ളും കേ​ന്ദ്ര​ങ്ങ​ളും കാ​ണാ​നും മൂ​ന്നു​മാ​സം കാ​ലാ​വ​ധി​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉം​റ വി​സ എ​ന്നി​വ അ​നു​വ​ദി​ച്ച​തും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ ഗ​ണ്യ​മാ​യി വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 2023ൽ ​ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണ് സൗ​ദി ടൂ​റി​സം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​ൽ പ്ര​ധാ​ന പ​ങ്ക് ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളു​ടേ​താ​കും എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ടൂ​റി​സം വ​കു​പ്പി​െൻറ ക​ണ​ക്ക​നു​സ​രി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലാ​യി സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ധാ​ന ടൂ​റി​സം ഉ​റ​വി​ട വി​പ​ണി​യാ​യി ഇ​ന്ത്യ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന സൗ​ദി ടൂ​റി​സം പ്ര​ചാ​ര​ണ കാ​മ്പ​യി​നി​ൽ 20 ല​ക്ഷം ഇ​ന്ത്യ​ക്കാ​രെ സ്വാ​ഗ​തം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി സൗ​ദി ടൂ​റി​സം പ്ര​തി​നി​ധി​ക​ൾ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

2030ഓ​ടെ പ്ര​തി​വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ 10 കോ​ടി സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കാ​ൻ ല​ക്ഷ്യം​വെ​ച്ചു​ള്ള സൗ​ദി​യു​ടെ നീ​ക്ക​ത്തി​ൽ പ്ര​ധാ​ന​മാ​യും സ​ഞ്ചാ​രി​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ ‘ട്രാ​വ​ൽ ഏ​ജ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ’​യു​മാ​യി സൗ​ദി ടൂ​റി​സം വ​കു​പ്പ്​ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്. എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള ടൂ​റി​സം വ​കു​പ്പി​ന്റെ ശ്ര​മം ല​ക്ഷ്യം​കാ​ണു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ്യ​ത്യ​സ്ത​മാ​യ സ​ഞ്ചാ​രാ​നു​ഭ​വ​മാ​ണ് സൗ​ദി​യി​ലു​ള്ള​ത്. അ​ൽ-​ഉ​ല വി​നോ​ദ മേ​ഖ​ല പോ​ലെ പ്ര​കൃ​തി​യും ച​രി​ത്ര​വും സാം​സ്കാ​രി​ക പൈ​തൃ​ക​വു​മു​ള്ള നി​ര​വ​ധി സ്ഥ​ല​ങ്ങ​ളു​ണ്ട് സൗ​ദി​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് മു​ന്നി​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ. യു​നെ​സ്‌​കോ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട അ​ൽ​അ​ഹ്​​സ, അ​ൽ തു​റൈ​ഫ് ദ​റ​ഇ​യ്യ, മ​ദാ​ഇ​ൻ സാ​ലി​ഹ്, ശി​ലാ ലി​ഖി​ത​ങ്ങ​ൾ, പൗ​രാ​ണി​ക ജി​ദ്ദ​യി​ലെ ബാ​ബ് മ​ക്ക, ന​ജ്റാ​നി​ലെ ഹി​മ സാം​സ്കാ​രി​ക മേ​ഖ​ല ഉ​ൾ​െ​പ്പ​ടെ​യു​ള്ള ടൂ​റി​സം മേ​ഖ​ല​ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് വ്യ​ത്യ​സ്​​ത അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ക.

ഭാ​വി​യി​ലേ​ക്ക് ഒ​രു​ങ്ങു​ന്ന നി​യോം, ദ ​ലൈ​ൻ, ഖി​ദ്ദി​യ്യ, ന്യൂ ​മു​റ​ബ്ബ, കി​ങ് സ​ൽ​മാ​ൻ പാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ സൗ​ദി ടൂ​റി​സം ലോ​ക ടൂ​റി​സം മാ​പ്പി​െൻറ നെ​റു​ക​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തും.

Tags:    
News Summary - Saudi tourism focusing on Indian tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.