റിയാദ്: റിയാദിലെ പ്രമുഖ പ്രാദേശിക സംഘടനയായ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ രണ്ടാം വാർഷികം ആഘോഷിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനവും കലാസന്ധ്യയും എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡൻറ് സക്കീർ ഹുസൈൻ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അബ്ദുൽ ബഷീർ ആമുഖ പ്രസംഗം നടത്തി. കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കോഓഡിനേറ്റർ സിദ്ദീഖ് തുവ്വൂരിൽനിന്ന് നന്മയുടെ അടുത്ത വർഷത്തേക്കുള്ള ജീവകാരുണ്യ ഫണ്ടിെൻറ ആദ്യ ഗഡു, ഹ്യുമാനിറ്റി കോഓഡിനേറ്റർ ഷഫീഖ് മുസ്ലിയാർ, ജോ.കോഓഡിനേറ്റർമാരായ റിയാസ് സുബൈർ, ഷൈൻ ഷാ റഷീദ്, ഷെമീർ കിണറുവിള എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
എൻ.ആർ.കെ സെൽ ആക്ടിങ് ചെയർമാൻ സത്താർ കായംകുളം, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, നന്മ ഉപദേശക സമിതിയംഗം നിസ്സാർ പള്ളിവടക്കതിൽ എന്നിവർ ചേർന്ന് സി.ബി.എസ്.സി ഉന്നത വിജയികൾക്ക് സമ്മാനവിതരണം നിർവഹിച്ചു.
സ്വാലിഹ ബദർ (2021 സി.ബി.എസ്.സി 12ാം ക്ലാസ്), അസ്ലിം നജീം, നവാൽ നബീസു (2020 സി.ബി.എസ്.സി 10ാം ക്ലാസ്) എന്നിവർ അവാർഡ് ഏറ്റുവാങ്ങി. നന്മയുടെ മുഖ്യ സംഘാടകൻ കൂടിയായ ജീവകാരുണ്യ പ്രവർത്തകൻ അഖിനാസ് എം. കരുനാഗപ്പള്ളിയെ പ്ലീസ് ഇന്ത്യ ഗ്ലോബൽ ചെയർമാൻ ലത്തീഫ് തെച്ചി പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങിൽ എംബസി പ്രതിനിധികളും പ്രമുഖ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് കല്ലൂപറമ്പൻ, ഗഫൂർ കൊയിലാണ്ടി, അയൂബ് കരൂപ്പടന്ന, അഷ്റഫ് മേച്ചേരി, ഇസ്മായിൽ കണ്ണൂർ, ഷാജി മടത്തിൽ, വിജയൻ നെയ്യാറ്റിൻകര, പ്രെഡിൻ അലക്സ്, ജോൺസൻ, നാസർ ലെയ്സ്, രാജൻ കാരിച്ചാൽ, ജോസ് ആൻറണി, വല്ലി ജോസ് തുടങ്ങിയവരും പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷാജഹാൻ മൈനാഗപ്പള്ളി സ്വാഗതവും ട്രഷറർ മുനീർ മണപ്പള്ളി നന്ദിയും പറഞ്ഞു. നവാൽ നബീസു അവതാരകയായിരുന്നു.
കലാസന്ധ്യയിൽ റിയാദിലെ പ്രമുഖ ഗായകരും കലാകാരന്മാരും അണിനിരന്നു. നന്മയുടെ ആർട്സ് കൺവീനർ കൂടിയായ ചിത്രകാരൻ സാബു ഫസലിെൻറ ചിത്ര പ്രദർശനം കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
അഷ്റഫ് മുണ്ടയിൽ, യാസർ പണിക്കത്ത്, ഫഹദ് നസീം, മുഹമ്മദ് സുനീർ, ഷമീർ കുനിയത്ത്, ഹാഫിസ് നിസാർ, നൗഫൽ നൂറുദ്ദീൻ, മുസ്തഫ, ഷെഫീഖ് തഴവ, സക്കീർ വവ്വാക്കാവ്, ഷിനു, അമീർ ഷാ, സജീവ്, ഷഫീഖ് തേവലക്കര, ഹുസൈൻ ഒാച്ചിറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർഷികത്തിന് മുന്നോടിയായി നടന്ന ജനറൽ ബോഡി യോഗത്തിൽ കൂട്ടായ്മയുടെ 2021 - 2023 ലേക്കുള്ള ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. മുഖ്യഭാരവാഹികൾ: സക്കീർ ഹുസൈൻ ഐ. കരുനാഗപ്പള്ളി (പ്രസി.), ഷാജഹാൻ മൈനാഗപ്പള്ളി (ജന. സെക്ര.), മുനീർ മണപ്പള്ളി (ട്രഷ.), ഷെഫീഖ് മുസ്ലിയാർ ((ഹ്യൂമാനിറ്റി കൺ.).
മറ്റു ഭാരവാഹികൾ : ജാനിസ് ഷംസ്, യാസർ പണിക്കത്ത് , അൻസർ, ഫഹദ് നസീം (വൈസ് പ്രസി.), മുഹമ്മദ് സുനീർ, ഷെമീർ കുനിയത്ത്, ഹാഫിസ് നിസാർ (ജോ. സെക്ര.), നവാസ് ലത്തീഫ്, നിയാസ് തഴവ (ജോ. ട്രഷ.), റിയാസ് സുബൈർ, ഷൈൻഷാ, ഷെമീർ കിണറുവിള (ഹ്യൂമാനിറ്റി ജോ. കോഓഡിനേറ്റർമാർ). അഖിനാസ് എം. കരുനാഗപ്പള്ളി, നവാസ് തോപ്പിൽ, നവാബ്, അമീർ ഷാ (മെമ്പർഷിപ് സെൽ), നൗഫൽ നൂറുദ്ദീൻ, റിയാസ് വഹാബ്, സക്കീർ വവ്വാക്കാവ് (മീഡിയ സെൽ), സാബു ഫസൽ, ഷെഫീഖ് തഴവ (ആർട്സ് വിങ്), മുസ്തഫ, ഷിനു (സ്പോർട്സ് വിങ്), മൻസൂർ കല്ലൂർ, അബ്ദുൽ ബഷീർ, സിനു അഹമ്മദ്, സത്താർ മുല്ലശ്ശേരി, അഷ്റഫ് മുണ്ടയിൽ (രക്ഷാധികാരികൾ), നൗഷാദ് ബിൻസാഗർ, നൗഫൽ കോടിയിൽ, സലീം കുനിയത്ത്, സലീം ചേമത്തറ, നിസാർ പള്ളിവടക്കതിൽ (ഉപദേശക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.