തബൂക്ക് ഒ.ഐ.സി.സി ‘ഈദ് നൈറ്റ് 2022’ മെഗ ഇവന്‍റിൽനിന്ന് 

തബൂക്ക് ഒ.ഐ.സി.സി 'ഈദ് നൈറ്റ് 2022' മെഗ ഇവന്‍റ്

തബൂക്ക്: ഒ.ഐ.സി.സി തബൂക്ക് ഘടകത്തിന്റെ നേതൃത്വത്തിൽ 'ഈദ് നൈറ്റ് 2022' സംഘടിപ്പിച്ചു. തബൂക്ക് മലബാർ ഓഡിറ്റോറിയത്തിൽ നടന്ന മെഗ ഇവന്‍റ് സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് കോലത്ത് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് ലാലു ശൂരനാട് അധ്യക്ഷത വഹിച്ചു. സമദ് ആഞ്ഞിലങ്ങാടി, ഉബൈസ് മുസ്തഫ, ഉണ്ണി മുണ്ടുപറമ്പ്, ഷമീര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, പി.സി. വിഷ്ണുനാഥ് എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജെബി മേത്തർ എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, ജ്യോതികുമാര്‍ ചാമക്കാല, കെ.പി.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഷിയാസ്, ഡി.സി.സി പ്രസിഡന്‍റ്, കെ.ടി.എ. മുനീര്‍, തഹിന താഹു, ബഷീര്‍ കൂട്ടായി തുടങ്ങിയവർ സംസാരിച്ചു. കോവിഡ് കാലത്ത് സാമൂഹിക സേവനം ചെയ്ത വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

പ്രമുഖ ഗായിക ആശ ഷിജു നയിച്ച വർണശബളമായ ഇശല്‍ നൈറ്റ്‌ സംഗീത വിരുന്നും തബൂക്കിലെ കലാകാരന്മാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. അനീഷ്‌ നെയ്യാറ്റിന്‍കര, ജോസി ജോസ്, സജാദ് വര്‍ക്കല, ഷിഹാബ് സുലൈമാന്‍, നിധിന്‍ ദാസ്, മിഥിലാജ്, ഉമര്‍ ഷൈജു, ജമാല്‍ അന്‍സാര്‍ കൊല്ലം, നിസാര്‍ കോതമംഗലം, ഷൻഹീർ അമ്പലവയൽ, അബ്ദുല്‍ സലാം വേങ്ങര, ഷാജഹാന്‍ വെമ്പായം, ആല്‍ബിന്‍ മത്തായി, സിയാന അനീഷ്‌, ജൈസ്മി ആല്‍ബിന്‍, സുഹൈന ഷൈജു, നാന്‍സി ജോണ്‍ എന്നിവര്‍ നേതൃത്വം നൽകി. ഷിജു വിജയന്‍ തൃശൂര്‍ സ്വാഗതവും നന്ദകുമാരന്‍ ഒറ്റപ്പാലം നന്ദിയും അറിയിച്ചു.

Tags:    
News Summary - Tabuk OICC 'Eid Night 2022' Mega Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.