‘ടീം കാപിറ്റൽ സിറ്റി’ ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഫിക്സ്ചർ പ്രകാശനം എം.ഡി സമദ്, അബു ഫഹദ്
എന്നിവർ ചേർന്ന് നിർവഹിക്കുന്നു
റിയാദ്: ടീം കാപിറ്റൽ സിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് റോയൽ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് സീസൺ ഒന്നിന്റെ ഫിക്സ്ചർ പ്രകാശനം റിയാദിൽ നടന്നു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടീം കാപിറ്റൽ സിറ്റി വൈസ് പ്രസിഡൻറ് ജാസിർ അധ്യക്ഷത വഹിച്ചു. റോയൽ ട്രാവൽസ് എം.ഡി സമദ്, അബു ഫഹദ് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. ടൂർണമെൻറ് ബൈലോ ട്രഷററും ടൂർണമെൻറ് ചെയർമാനുമായ ബിൻയാമിൻ ബിൽറു അവതരിപ്പിച്ചു.
റോയൽ ട്രാവൽസ് അംഗം അസ്കർ, റിഫ വൈസ് പ്രസിഡൻറ് ബഷീർ, ടെക്നിക്കൽ അഡ്വൈസർ ഷക്കീൽ തിരൂർക്കാട്, സക്കീർ, യു.എഫ്.സി അംഗങ്ങളായ അബ്ദുറഹ്മാൻ, ജഷിം എന്നിവർ സംസാരിച്ചു. സ്പോർട്ടിങ് എഫ്.സി, ഈതർ ഹോളിഡേസ് റിയാദ് ബ്ലാസ്റ്റേഴ്സ്, അൽ ശിഫ എഫ്.സി, കിംച്ചി മാർട്ട് കെ.എസ്.എ അസീസിയ സോക്കർ, സുലൈ എഫ്.സി, റിയൽ കേരള, ഈഗിൾ എഫ്.സി റിയാദ്, പ്രവാസി സോക്കർ സ്പോർട്ടിങ്, ആസ്റ്റർ സനദ് എഫ്.സി, മിഡ് ഈസ്റ്റ് ഫുഡ്സ് റെയിൻബോ എഫ്.സി, ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്, അറേബ്യൻ ചലൻജേസ് എഫ്.സി, ടി.എസ്.എസ് എഫ്.സി, ഫ്യൂച്ചർ മൊബിലിറ്റി ലോജിസ്റ്റിക്സ് യൂത്ത് ഇന്ത്യ സോക്കർ, കുക്ബുക്ക് റെസ്റ്റാറൻറ് മൻസൂർ റാബിയ എഫ്.സി തുടങ്ങി 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് ഈ മാസം 19, 26 തിയതികളിൽ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടക്കുക. ടീം കാപിറ്റൽ സിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനാസ്, ഷൈജൽ, അഖിൽ, ഷമീർ പാലോട്, അനസ്, അജീഷ്, ദിൽഷാദ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ജംഷിദ് സ്വാഗതവും കൺവീനർ നസീർ നസീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.