സൗദിയിൽ തൊഴിലില്ലായ്​മ നിരക്ക്​ ഗണ്യമായി കുറഞ്ഞു

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. പ്രാ​ദേ​ശി​ക തൊ​ഴി​ൽ വി​പ​ണി​യി​ൽ സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ട്. 2019 മു​ത​ൽ 2023 വ​രെ 3,60,000 സൗ​ദി പൗ​ര​ർ പു​തു​താ​യി തൊ​ഴി​ലു​ക​ളി​ൽ പ്ര​വേ​ശി​ച്ച​താ​യി മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 2019ൽ 17 ​ല​ക്ഷ​മാ​യി​രു​ന്ന​ത്​ ഈ ​വ​ർ​ഷം 23 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

മ​ന്ത്രാ​ല​യ​ത്തി​​​​െൻറ ‘ലേ​ബ​ർ മാ​ർ​ക്ക​റ്റ് ബു​ള്ള​റ്റി​ൻ’ വെ​ളി​പ്പെ​ടു​ത്തു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 3,60,000 ന​വാ​ഗ​ത​രാ​ണ്​ ഈ ​കാ​ല​യ​ള​വി​ൽ ജോ​ലി​ക​ളി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​ത്​ സ്വ​ദേ​ശി പൗ​ര​രി​ലെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ വ​ലി​യ തോ​തി​ൽ കു​റ​യാ​ൻ​ സ​ഹാ​യി​ച്ചു. 2023​െൻ​റ ര​ണ്ടാം പാ​ദ​ത്തി​ൽ മൊ​ത്തം തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 8.3 ശ​ത​മാ​ന​മാ​യാ​ണ്​ കു​റ​ഞ്ഞ​ത്. തൊ​ഴി​ൽ വി​പ​ണി​യി​ലെ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ള​ർ​ച്ച​ക്ക് കാ​ര​ണം രാ​ജ്യ​ത്തെ പ്ര​ധാ​ന പ​രി​ഷ്‌​കാ​ര​ങ്ങ​ളും തൊ​ഴി​ൽ​രം​ഗ​ത്തെ പു​തി​യ നി​യ​മ​ന വ്യ​വ​സ്ഥ​ക​ളു​മാ​ണ്.

ആ​ഗോ​ള വി​പ​ണി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഴി​വു​ക​ൾ​ക്കും മ​ത്സ​ര​ക്ഷ​മ​ത​ക്കും അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തെ തൊ​ഴി​ൽ​മേ​ഖ​ല ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ മ​ന്ത്രാ​ല​യം ശ്ര​മ​ങ്ങ​ൾ ന​ട​ത്തി. തൊ​ഴി​ൽ​രം​ഗ​ത്തെ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​​ന്റെ വി​ക​സ​ന​പ​ദ്ധ​തി​യാ​യ ‘വി​ഷ​ൻ 2030’ലെ ​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് ആ​ക്കം കൂ​ട്ടി​യ​താ​യും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

4.9 ശ​ത​മാ​നം വ​ള​ർ​ച്ച നി​ര​ക്കോ​ടെ 2022ലെ ​തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച നി​ര​ക്കി​ൽ ജി 20 ​രാ​ജ്യ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്. സൗ​ദി വ​നി​ത​ക​ൾ​ക്കി​ട​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 15.7 ശ​ത​മാ​ന​മാ​യി കു​റ​ക്കു​ന്ന​തി​നും പു​തി​യ ശ്ര​മ​ങ്ങ​ൾ വ​ഴി​വെ​ച്ചു.

തൊ​ഴി​ൽ​രം​ഗ​ത്തെ സ്‌​ത്രീ​ശാ​ക്തീ​ക​ര​ണം, സൗ​ദി​വ​ത്ക​ര​ണം, നൈ​പു​ണ്യ​വ​ർ​ധ​ന, പ​രി​ശീ​ല​നം, മേ​ൽ​നോ​ട്ടം, തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം വി​ക​സി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ മ​ന്ത്രാ​ല​യം ബ​ഹു​മു​ഖ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​ത് ഏ​റെ ഫ​ലം ക​ണ്ടു. 2026 ഓ​ടെ ആ​ഗോ​ള പ്ര​തി​ഭ സൂ​ചി​ക​യി​ൽ രാ​ജ്യ​ത്തി​​ന്റെ റാ​ങ്കി​ങ് 30ൽ​നി​ന്ന് 20ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ദേ​ശീ​യ നൈ​പു​ണ്യ ത​ന്ത്ര​വും മ​ന്ത്രാ​ല​യം ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കി​യ​തും വ​മ്പി​ച്ച മാ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി.

സ്വ​ദേ​ശി യു​വ​തീ​യു​വാ​ക്ക​ളു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 126 തൊ​ഴി​ലു​ക​ളി​ലാ​യി സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 3,22,000 സൗ​ദി ജീ​വ​ന​ക്കാ​രെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ മ​ന്ത്രാ​ല​യം വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്. സൗ​ദി ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് സ്വ​കാ​ര്യ മേ​ഖ​ല​യെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നാ​യി 14 ദേ​ശീ​യ ക​മ്പ​നി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ‘വാ​ദ്’ എ​ന്ന പേ​രി​ൽ ദേ​ശീ​യ പ​രി​ശീ​ല​ന കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

1,93,000ൽ ​അ​ധി​കം പേ​ർ​ക്ക് ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടും. 2025 ഓ​ടെ 11,55,000 ല​ക്ഷം പേ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ കാ​മ്പ​യി​ൻ ല​ക്ഷ്യം വെ​ക്കു​ന്നു. കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 62,254 യു​വ​തി​ക​ൾ​ക്ക് വി​വി​ധ ജോ​ലി​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​താ​യും ഇ​തു​വ​ഴി മ​ന്ത്രാ​ല​യം ല​ക്ഷ്യം വെ​ച്ച​തി​​​ന്റെ 62 ശ​ത​മാ​നം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - The unemployment rate has dropped significantly in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.