ദുബൈ: കോഴിക്കോട് സ്വദേശിയായ 20കാരനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശേരി വട്ടോളി ബസാർ കുളത്തിെൻറമീത്തൽ നാസറിെൻറ മകൻ മുഹമ്മദ് യാസീനാണ് മരിച്ചത്. അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതൃ സഹോദരൻ ഇഖ്ബാൽ പൊലീസിനെ സമീപിച്ചു.
വിസിറ്റിങ് വിസയിൽ മാർച്ചിൽ ദുബൈയിലെത്തിയ യാസീൻ, ഇഖ്ബാലിനൊപ്പമായിരുന്നു താമസം. വ്യാഴാഴ്ച വൈകുന്നേരം ഉല്ലാസനൗകയിൽ യാത്രക്ക് പോകുന്ന കാര്യം ഇഖ്ബാലിനോട് പറഞ്ഞിരുന്നു. എന്നാൽ, ദേരയിലേക്ക് പോകേണ്ട യാസീൻ വർഖയിലേക്കാണ് പോയത്. സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുകയും ഉല്ലാസനൗകയിൽ യാത്ര ചെയ്യുകയും ചെയ്തു. എന്നാൽ, യാസീന് സുഖമില്ലെന്ന് പറഞ്ഞ് വെള്ളിയാഴ്ച പുലർച്ചെ നാലിന് സുഹൃത്തുക്കൾ ഇഖ്ബാലിനെ വിളിച്ചുവരുത്തുകയായിരുന്നു.
നായിഫിലുള്ള കൂട്ടുകാരുടെ താമസ സ്ഥലത്തെത്തിയ ഇഖ്ബാൽ കണ്ടത് മരിച്ചുകിടക്കുന്ന യാസീനെയാണ്. ബോട്ടിൽ പാട്ടുപാടി നൃത്തം ചെയ്യുന്നതിനിടെ തളർന്നീവീണെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. പ്ലസ് ടു കഴിഞ്ഞ് ജോലിയില്ലാതെ നടന്ന യാസീനെ ഇഖ്ബാലാണ് ദുബൈയിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. കുറച്ച് ദിവസം കഴിഞ്ഞ് തിരിച്ചുപോകാനാണ് വന്നതെങ്കിലും ലോക്ഡൗൺ മൂലം യാത്ര വൈകി. ഇതോടെ ഇവിടെ തന്നെ ജോലി അന്വേഷിക്കുകയും ഇഖ്ബാൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി ഉറപ്പിക്കുകയും ചെയ്തു.
നാല് ദിവസം കഴിഞ്ഞാൽ പുതിയ വിസ അടിക്കുമെന്ന പ്രതീക്ഷയിൽ നിൽക്കുേമ്പാഴാണ് മരണം. മൃതദേഹം ദുബൈ പൊലീസ് മോർച്ചറിയിലാണുള്ളത്. നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതായി ഇഖ്ബാൽ പറഞ്ഞു. മാതാവ്: സാദിഖ. സഹോദരങ്ങൾ: അഹ്സാൻ, റസാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.