ഷാര്‍ജ: ഖാലിദ് ലഗൂണില്‍ നിര്‍മിച്ച അല്‍ നൂര്‍ ദ്വിപ് ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചിന് പൊതുജനങ്ങള്‍ക്കായി തുറക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയാണ് ഇതിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുക. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ശുരൂക്ക്) ആണ് ഇതിന്‍െറ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. പ്രകൃതി രമണിയതയില്‍ ഒരുക്കിയ അല്‍ നൂര്‍ ദ്വിപ് ഷാര്‍ജയുടെ വിനോദ സഞ്ചാര മേഖലയെ വര്‍ണാഭമാക്കും. ദേശാടന കിളികളുടെ ഇഷ്ടമേഖലയാണ് ഖാലിദ് തടാകം. ഇതില്‍ നിര്‍മിച്ച ദ്വിപില്‍ ഇപ്പോള്‍ തന്നെ പക്ഷികള്‍ കൂടൊരുക്കിയിട്ടുണ്ട്. അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് പാര്‍ക്കിനും അല്‍ മുന്‍തസ ഉദ്യാനത്തിലും ഇടയിലാണ് ഈ മനോഹര ദ്വീപ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് വിളിപ്പാടകലെ ആംഫി തിയ്യറ്ററും സ്ഥിതി ചെയ്യുന്നു. സെന്‍ട്രല്‍ സൂക്ക്, അല്‍ ജുബൈല്‍ ജനറല്‍ മാര്‍ക്കറ്റ്, ബസ് ടെര്‍മിനല്‍, കാലി-പക്ഷി ചന്ത തുടങ്ങിയവ ഇതിന് സമീപത്താണ്. ഷാര്‍ജയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മേഖലയാണ് അല്‍ ജുബൈല്‍.
നിരവധി മ്യുസിയങ്ങള്‍ ഈ പ്രദേശത്തുണ്ട്. ഫ്ളാഗ് ഐലന്‍റ്, ഷാര്‍ജ, ബുബൈറ കോര്‍ണിഷുകള്‍, ഖാലിദ് തുറമുഖം, റോള പട്ടണം, റോള ഉദ്യാനം എന്നിവയും ഈ പ്രദേശത്തിനോട് തൊട്ടുരുമിയാണ് കിടക്കുന്നത്. അല്‍ നൂര്‍ പള്ളിക്ക് സമീപത്ത് നിന്നാണ് അല്‍ നൂര്‍ ദ്വിപിലേക്ക് വഴി ഒരുക്കിയിട്ടുള്ളത്. ഉല്ലാസ നൗകകളിലൂടെ തിന്നും കുടിച്ചും ചിരിച്ചും കളി പറഞ്ഞും ഉല്ലസിക്കാനും ഇവിടെ അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.