അബൂദബി: മൂന്നാമത് ബൈക്ക് അബൂദബി ഗ്രാന്‍ ഫോണ്ടോ മത്സരത്തിന് സമാപനം. 20 ലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള 150 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിങ് മത്സരത്തില്‍ ആയിരത്തിലേറെ സൈക്ലിങ് താരങ്ങളാണ് പങ്കെടുത്തത്. അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ വേദിയില്‍നിന്ന് തുടങ്ങിയ സൈക്കിളോട്ടം അല്‍ ഐന്‍ സിറ്റിയിലെ അല്‍ ഐന്‍ സൈക്ലിങ് ട്രാക്കിലാണ് സമാപിച്ചത്.
പുലര്‍ച്ച ആറിന് ആരംഭിച്ച മത്സരത്തില്‍ 70ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. എലൈറ്റ് മെന്‍ വിഭാഗത്തില്‍ ഷബാബ് അല്‍ അഹ് ലിയുടെ ടീമായ ഗ്രിഗ ബോലെയും എലൈറ്റ് വിമന്‍ വിഭാഗത്തില്‍ ദുബൈ പൊലീസ് ടീമായ ഒലീവിയ ബലീസൈറ്റും ജേതാവായി. യു.എ.ഇ പൗരന്മാരുടെ പുരുഷ വിഭാഗത്തില്‍ അബ്ദുല്ല അല്‍ ഹമ്മാദി ഒന്നാമനും ജാബിര്‍ അല്‍ മന്‍സൂരി രണ്ടാമനും ഫാറൂഖ് മഹ്‌മൂദ് മൂന്നാമനുമായി.
വനിത വിഭാഗത്തില്‍ ശൈഖാ മദിയ അല്‍ മഖ്തൂം, ഗയ അല്‍ മെഹ്‌സി, മര്‍വ കഹ് വാര്‍ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. ടീം മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ ഷബാബ് അല്‍ അഹ് ലി ക്ലബ് ടീം ഒന്നാമതും ദുബൈ പൊലീസ് ടീം രണ്ടാമതും യാസി ടീം മൂന്നാമതുമെത്തി. വനിത വിഭാഗത്തില്‍ ദുബൈ പൊലീസ് ടീമാണ് ജേതാവായത്. എയര്‍വെര്‍ക് റേസിങ് ടീം, ആസ്റ്ററോ ഫാല്‍ക്കണ്‍ എന്നീ ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.