???????? ????????? ????????? ????????? ???????? ????????? ????? ??????????? ?????????? ????????? ????????? ????????? ????????? ??.??. ?????????? ????????? ??????????

ടി.പി. സീതാറാമിന് ഐ.എസ്.സി  യാത്രയയപ്പ് നല്‍കി

അബൂദബി: മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമിന് അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ (ഐ.എസ്.സി) യാത്രയയപ്പ് നല്‍കി. ഐ.എസ്.സി ആരംഭിച്ച ടാഗോര്‍ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. 
പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ വിശിഷ്ടാതിഥിയായിരുന്നു.
ഐ.എസ്.സി ഭരണസമിതി അംഗങ്ങളും മുന്‍ ഭാരവാഹികളും മുതിര്‍ന്ന അംഗങ്ങളും ചേര്‍ന്ന് സീതാറാമിന് മെമന്‍േറാ നല്‍കി.  ഐ.എസ്.സി പ്രസിഡന്‍റ് നരേഷ് സൂരി അധ്യക്ഷത വഹിച്ചു. 
ഗള്‍ഫ് മാധ്യമം റെസിഡന്‍റ് എഡിറ്റര്‍ പി.ഐ. നൗഷാദ്, മാധ്യമപ്രവര്‍ത്തകന്‍ ചന്ദ്രസേനന്‍ എന്നിവര്‍ സംസാരിച്ചു. 
പുതിയ വായനശാലയെ കുറിച്ച് സാഹിത്യ വിഭാഗം സെക്രട്ടറി ജിതേഷ് പുരുഷോത്തമന്‍ വിശദീകരിച്ചു. കലാവിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരിയുടെ നേതൃത്വത്തില്‍ തയാറാക്കിയ കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചു. ഐ.എസ്.സി ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി സ്വാഗതവും ട്രഷറര്‍ തസ്വീര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.