റാസല്‍ഖൈമ: പ്രസവത്തത്തെുടര്‍ന്ന് രക്തസ്രാവം സംഭവിച്ചു ജീവന്‍ അപകടത്തിലായ സ്ത്രീക്ക് സാമൂഹിക മാധ്യമം രക്ഷയായി. റാസല്‍ഖൈമയിലെ സഖര്‍ ആശുപത്രിയിലാണ് സംഭവം. ആരിഫ് ഖല്‍ഫാന്‍ അല ശിഹ്ഹി എന്ന സ്വദേശിയുടെ ഭാര്യയെയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രസവത്തത്തെുടര്‍ന്ന് രക്തസ്രാവം മൂലം ഇവര്‍ക്ക് 15 കുപ്പിയോളം രക്തം ആവശ്യമായി വന്നു. ഒ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തമാണ് ഇവര്‍ക്ക് വേണ്ടിയിരുന്നത്. ആ സമയം ആശുപത്രിയില്‍ ഈ വിഭാഗത്തില്‍ പെട്ട ഒരു കുപ്പി രക്തം മാത്രമാണ് ഉണ്ടായിരുന്നത്.
തുടര്‍ന്നു ഇദ്ദേഹം പല ആശുപത്രികള്‍ കയറിയിറങ്ങിലെങ്കിലും അപൂര്‍വ ഗ്രൂപ്പ് ആയതിനാല്‍ആവശ്യത്തിന് രക്തം ലഭിച്ചില്ല.
ഇതിനിടയിലാണ് ഒരു ബന്ധു സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യം മറ്റുള്ളവരെ അറിയിക്കാന്‍ ഉപദേശിച്ചത്. കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും സഹായത്തോടെ വാട്സ് അപ്പില്‍ സന്ദേശം പരന്നതോടെ സഹായ ഹസ്തവുമായി വിദേശികളും സ്വദേശികളും മുന്നോട്ട്വരികയായിരുന്നു.
അതേസമയം ആവശ്യമായ രക്തം തങ്ങള്‍ ലഭ്യമാക്കിയിരുന്നുവെന്നും രക്തദാനം ചെയ്യാന്‍ മുതിര്‍ന്ന വരില്‍ ഭൂരിപക്ഷം പേരുടെയും രക്തം രോഗിയുടെ അവസ്ഥക്ക് ചേര്‍ന്നതല്ലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി അല്‍ ഇത്തിഹാദ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.