അബൂദബി: രക്ത ദാനത്തിന്‍െറ മഹത്വത്തിലേക്ക് പൊന്നാനി സ്വദേശി ഹബീബ്റഹ്മാന്‍ ഇറങ്ങിത്തിരിച്ചിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. ഇതിനകം 65 പ്രാവശ്യം രക്തം ദാനം ചെയ്തു കഴിഞ്ഞു. കൃത്യമായ ഇടവേളകളില്‍ അബൂദബി ബ്ളഡ് ബാങ്കിലോ വിവിധ സംഘടനകള്‍ നടത്തുന്ന ക്യാമ്പുകളിലോ എത്തി രക്തം ദാനം ചെയ്യും. അബൂദബിയില്‍ ദോഹ ബാങ്കില്‍ ജീവനക്കാരനായ ഈ 46കാരന്‍ പഠന കാലത്ത് തന്നെ രക്ത ദാനത്തിന്‍െറ മഹത്വം ഉള്‍ക്കൊണ്ട് ഇറങ്ങിത്തിരിച്ചതാണ്. സ്വന്തം ജീവിതാനുഭവത്തില്‍ നിന്നാണ് രക്ത ദാനത്തിന്‍െറ മഹത്വം തിരിച്ചറിഞ്ഞത്. ഇതോടെ രക്തദാനം കര്‍ത്തവ്യമായി ഏറ്റെടുക്കുകയായിരുന്നു. സ്വയം ദാനം ചെയ്യുന്നതിനൊപ്പം സുഹൃത്തുക്കളെയും ബന്ധുക്കളെയും രക്ത ദാനത്തിന് പ്രേരിപ്പിക്കുകയും ബ്ളഡ് ബാങ്കിലോ ക്യാമ്പുകളിലോ ഒപ്പം കൊണ്ടുപോയി രക്തം നല്‍കുകയും ചെയ്യും.
ബിരുദത്തിന് പഠിക്കുന്ന സമയത്ത് ഉണ്ടായ അനുഭവമാണ് ഹബീബിനെ രക്തദാനത്തിന്‍െറ വഴികളിലേക്ക് ഇറങ്ങിത്തിരിക്കാന്‍ പ്രേരണയായത്. ബന്ധുവായ സ്ത്രീക്ക് കൂട്ടായി ഉമ്മക്കൊപ്പം ആശുപത്രിയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു ഹബീബ്. ഈ സമയം ബന്ധുവിന് ശസ്ത്രക്രിയക്കായി രക്തം ആവശ്യം വന്നു. അപൂര്‍മായ ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തമാണ് വേണ്ടിയിരുന്നത്. അടുത്തുള്ള കോളജുകളിലും സ്ഥാപനങ്ങളിലും എല്ലാം അന്വേഷിച്ചു പോയെങ്കിലും ലഭിച്ചില്ല. രക്തം തേടിയുള്ള ഓട്ടത്തിനിടെ ആശുപത്രിയിലെ നഴ്സാണ് സഹായത്തിനത്തെിയത്. ഒ നെഗറ്റീവ് രക്തം നല്‍കാന്‍ തയാറുള്ള ആശുപത്രിക്ക് സമീപങ്ങളില്‍ കഴിഞ്ഞിരുന്നവരുടെ വിവരം നഴ്സ് നല്‍കുകയായിരുന്നു. ബന്ധുവിന് രക്തം ലഭിക്കാന്‍ നേരിട്ട പ്രയാസം ഹബീബിനെ ചിന്തയിലാഴ്ത്തി. ഇതോടെ അധിക ദിവസങ്ങള്‍ വൈകാതെ തന്നെ സ്വയം രക്തം ദാനം ചെയ്തു. ഒ പോസിറ്റീവ് ഗ്രൂപ്പുകാരനായ ഇദ്ദേഹം യു.എ.ഇയില്‍ എത്തിയതോടെയാണ് രക്ത ദാനത്തില്‍ കൂടുതല്‍ സജീവമായത്. 1993ല്‍ ഫുജൈറ എമിഗ്രേഷനില്‍ ജോലിക്കായി എത്തുകയായിരുന്നു. അബൂദബിയിലേക്ക് ജോലി മാറി എത്തിയതോടെ ബ്ളഡ് ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഓരോ മൂന്നോ- നാലോ മാസം കൂടുമ്പോള്‍ രക്തം നല്‍കും. ബ്ളഡ് ബാങ്കില്‍ നിരന്തരം രക്ത ദാനം ചെയ്തതോടെ 2009ല്‍ അബൂദബി ബ്ളഡ് ബാങ്ക് പ്രശംസാ പത്രം നല്‍കി അനുമോദിക്കുകയും ചെയ്തു.
സ്വയം രക്ത ദാനം ചെയ്യുന്നതിനൊപ്പം കൂടെ ജോലി ചെയ്യുന്നവര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെയും കൊണ്ടുപോകും. 50 പ്രാവശ്യമെങ്കിലും രക്ത ദാനം ചെയ്യാന്‍ ഒരാളെങ്കിലും തന്‍െറയൊപ്പമുണ്ടായിരുന്നുവെന്ന് ഹബീബ് പറയുന്നു.
ആറ് വര്‍ഷത്തോളം മുമ്പ് ഒരിക്കലും മറക്കാനാകാത്ത അനുഭവവും ഹബീബിന്‍െറ രക്തദാന ജീവിതത്തിലുണ്ടായി. രോഗ ബാധിതയായി ഉമ്മ ആശുപത്രിയില്‍ കിടക്കുമ്പോഴായിരുന്നു ഇത്. ഉമ്മയെ കാണുന്നതിന് നാട്ടിലത്തെുകയായിരുന്നു. ഈ സമയം ഉമ്മക്ക് രക്തം ആവശ്യം വന്നു. ഹബീബ് രക്തം ദാനം ചെയ്തിട്ട് ഒരു മാസം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. സ്വന്തം മാതാവിന് രക്തം നല്‍കണമെന്ന ആഗ്രഹം ശക്തമായിരുന്നു. ബന്ധുവായ ഡോക്ടറെ ബന്ധപ്പെട്ടപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നുമില്ളെന്ന് രക്തദാനം ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞെന്നും പറയാന്‍ പറഞ്ഞു. ഇങ്ങനെ സ്വന്തം ഉമ്മക്കും രക്തം നല്‍കാന്‍ സാധിച്ചു.
കൂടുതല്‍ ജീവനുകള്‍ രക്ഷിക്കുന്നതിന് ഇനിയും രക്തം നല്‍കണമെന്നാണ് ആഗ്രഹം. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം രക്തദാനവുമായി മുന്നോട്ടുപോകുമെന്നും കൂടുതല്‍ പേരെ ഈ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും ഹബീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.