കാന്‍സറിനെ തുരത്താന്‍ പിങ്ക് കാരവന്‍  പ്രയാണം തുടങ്ങി

ഷാര്‍ജ: കാന്‍സര്‍ എന്ന മഹാവ്യാധിയെ തുരത്താനും അത് വരുന്നത് തടയാനുമുള്ള ബോധവത്കരണവുമായി ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്‍റ്സ് സംഘടിപ്പിക്കുന്ന പിങ്ക് കാരവന്‍ പ്രയാണം ആരംഭിച്ചു.  കുതിരപ്പുറത്ത് സഞ്ചരിക്കുന്ന സംഘം ഏഴ് എമിറേറ്റുകളിലായി പത്ത് ദിവസം ബോധവത്കരണം നടത്തും.  ഫെബ്രുവരി 17ന് പ്രയാണം സമാപിക്കും.
'ഏഴ് വര്‍ഷങ്ങള്‍ ഏഴ് എമിറേറ്റുകള്‍ക്ക്' എന്നതാണ് ഇപ്രാവശ്യത്തെ പ്രമേയം. സ്തനാര്‍ബുദം നേരത്തെ കണ്ടത്തെുന്നതിനും സൗജന്യ പരിശോധന നടത്തുന്നതിനും തുടര്‍ ചികിത്സക്കും ഈ യാത്രയില്‍ സംവിധാനമുണ്ട്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പത്നിയും ഫ്രണ്ട്സ് ഒൗാഫ് കാന്‍സര്‍ പേഷ്യന്‍റ്സ് സ്ഥാപകയും റോയല്‍ രക്ഷാധികാരിയും വേള്‍ഡ് കാന്‍സര്‍ ഡിക്ളറേഷന്‍ ഓഫ് ദി യൂണിയന്‍ ഫോര്‍ ഇന്‍റര്‍നാഷനല്‍ കാന്‍സര്‍ കണ്‍ട്രോള്‍ രാജ്യാന്തര അംബാസഡറുമായ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി. 
ഷാര്‍ജ എക്വസ്ട്രിയന്‍ ആന്‍ഡ് റേസിങ് ക്ളബില്‍ നിന്ന് ഏഴിന് രാവിലെ 10ന് ആരംഭിച്ച പിങ്ക് കാരവന്‍ യാത്ര വൈകിട്ട് മസാഫി ആശുപത്രിയില്‍ സമാപിച്ചു. ബുധനാഴ്ച ഫുജൈറ മെന്‍സ് ഹൈയര്‍ കോളജ് ഓഫ് ടെക്നോളജിയില്‍ നിന്ന് രാവിലെ യാത്ര തുടങ്ങി 25.6 കിലോ മീറ്ററുകള്‍ പിന്നിട്ട് വൈകിട്ട് 4.45 ന് ഖോര്‍ഫക്കാന്‍ ഒൗഷ്യാനിക് ഹോട്ടലില്‍ സമാപിച്ചു.  വ്യാഴാഴ്ച രാവിലെ 9.30ന് ദിബ്ബ അല്‍ ഫുജൈറ ബീച്ച് പാര്‍ക്കില്‍ നിന്നാണ് പ്രയാണം തുടങ്ങുക. 25.6 കിലോ മീറ്റര്‍ യാത്രയില്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വൈകിട്ട് 4.20ന് ആരംഭിച്ച സ്ഥലത്ത് തന്നെ തിരിച്ചത്തെും. വെള്ളിയാഴ്ച അവധിയാണ്. ശനിയാഴ്ച രാവിലെ 9.30ന് റാസല്‍ഖൈമ സഖര്‍ ആശുപത്രി പരിസരത്ത് നിന്നാണ് യാത്ര ആരംഭിക്കുക. വൈകിട്ട് മൂന്നരക്ക് ബീച്ച് റോഡില്‍ സമാപിക്കും. ഞായറാഴ്ച രാവിലെ 9.30ന് ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലത്തെിച്ചേരും. വൈകിട്ട് 5.20ന് അജ്മാനില്‍ എത്തും. 
തിങ്കളാഴ്ച രാവിലെ 9.30ന് അജ്മാന്‍ കെംപിന്‍സ്കി ഹോട്ടലില്‍ നിന്ന് യാത്ര തുടങ്ങും. വൈകിട്ട് നാലിന് ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിലത്തെിച്ചേരും. ചൊവ്വാഴ്ച രാവിലെ 10ന് ദുബൈ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നാണ് യാത്ര തുടങ്ങുക. 
വൈകിട്ട് 3.45ന് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിലത്തെിച്ചേരും. ബുധനാഴ്ച രാവിലെ 9.30ന് ദുബൈ സിറ്റി വാക്കില്‍ നിന്ന് യാത്ര ആരംഭിച്ച് വൈകിട്ട് 4.20ന് ജുമൈറ കൈറ്റ് ബീച്ചില്‍ സമാപിക്കും. വ്യാഴാഴ്ച രാവിലെ 10ന് അബുദബി യാസ് ഐലന്‍ഡില്‍ നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് 1.30ന് എക്സിക്യുട്ടീവ് കൗണ്‍സില്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചേരും. അവസാന ദിവസമായ വെള്ളിയാഴ്ച യാസ് ഐലന്‍ഡിലെ ഐക്കിയ സ്റ്റോര്‍ പരിസരത്ത് നിന്നാണ് പ്രയാണം തുടങ്ങുക. 11.7 കിലോ മീറ്ററുകള്‍ പിന്നിട്ട് സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ സമാപിക്കും. ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, ദുബൈ സിറ്റി വാക്ക്, അബുദബി കോര്‍ണിഷ്, അജ്മാന്‍ കോര്‍ണിഷ്, റാസല്‍ഖൈമ അല്‍ ഹംറ മാള്‍, ഉമ്മുല്‍ഖുവൈന്‍ അല്‍ ഖസാന്‍ ഹെല്‍ത്ത് കെയര്‍ ക്ളിനിക്ക്, ഫുജൈറ അല്‍ ഖസാന്‍ ഹെല്‍ത്ത് സെന്‍റര്‍ എന്നിവിടങ്ങളില്‍ കാന്‍സര്‍ ബോധവത്കരണ ക്ളിനിക്കുകള്‍ ആരംഭിക്കും. ആദ്യമായാണ് ഏഴ് എമിറേറ്റുകളില്‍ ഏഴ് ക്ളിനിക്കുകള്‍ ആരംഭിക്കുന്നതെന്ന് പിങ്ക് കാരവന്‍ റൈഡ് ഉന്നതാധികാര  കമ്മിറ്റി ചെയര്‍പേഴ്സന്‍ റീം ബിന്‍ കറം പറഞ്ഞു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.