അബൂദബി: ആഗോളതലത്തിലെ ഭൗമ മണിക്കൂർ ആചരണത്തിൽ യു.എ.ഇയും പങ്കാളിയാകും. ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെയാണ് ഭൂസംരക്ഷണത്തിെൻറ സന്ദേശം പകർന്ന് രാജ്യത്ത് വിളക്കുകൾ അണക്കുക. സർക്കാർ^സ്വകാര്യ സ്ഥാപനങ്ങൾ യജ്ഞത്തിൽ പങ്കാളികളാകും. ഹരിത സമൂഹവും സുസ്ഥിര പരിസ്ഥിതിയും വാർത്തെടുക്കാനുള്ള പ്രയത്നങ്ങളുെട ഭാഗമായാണ് യു.എ.ഇ ഭൗമ മണിക്കൂർ ആചരണത്തിൽ കൈകോർക്കുന്നത്.
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എമിറ്റേസ് വൈൽഡ് ലൈഫ് സൊസൈറ്റി (ഇ.ഡബ്ല്യു.എസ്), വേൾഡ് വൈഡ് ഫണ്ട് (ഡബ്ല്യു.ഡബ്ല്യു.എഫ്) സംഘടനകളുമായി ചേർന്ന് ‘കണക്ട് ടു എർത്ത്’ സംഘടിപ്പിക്കുകയും ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ അനാവശ്യ വിളക്കുകൾ അണക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഒാരോ വ്യക്തിയുടെ ശക്തിയും കൂട്ടായി നമുക്ക് എന്തു നേടാൻ സാധിക്കുമെന്നതും ഉയർത്തിക്കാട്ടുകയാണ് ഭൗമ മണിക്കൂർ ആചരണമെന്ന് ഇ.ഡബ്ല്യു.എസ്^ഡബ്ല്യു.ഡബ്ല്യു.എഫ് ഡയറക്ടർ ജനറൽ ലൈല മുസ്തഫ അബ്ദുല്ലത്തീഫ് പറഞ്ഞു. സായിദ് വർഷമായ 2018ൽ രാഷ്ട്രപിതാവിന് ആദരമർപ്പിക്കുന്നതിനും വ്യതിരിക്തത സൃഷ്ടിക്കുന്നതിന് സഹായിക്കുന്നതിനും വേണ്ടി ഇൗ മുന്നേറ്റത്തിൽ പങ്കാളിയാകാൻ ഒാരോരുത്തരെയും ക്ഷണിക്കുന്നു. സുസ്ഥിര വികസനം സംബന്ധിച്ച് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മനുഷ്യ ചൈതന്യത്തിെൻറയും രാഷ്ട്ര െഎക്യത്തിെൻറയും ശക്തി അദ്ദേഹം മനസ്സിലാക്കിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
നമ്മുടെ ജീവിതത്തിൽ ജൈവവൈവിധ്യത്തിന് നിർണായക സ്ഥാനമുണ്ടെന്ന് ലൈല മുസ്തഫ അബ്ദുല്ലത്തീഫ് വ്യക്തമാക്കി. വ്യത്യസ്ത ഇനം ജീവികൾ വായു, ഭക്ഷണം തുടങ്ങി മനുഷ്യരാശിക്ക് അത്യന്താപേക്ഷിതമായ വസ്തുക്കൾ ലഭ്യമാക്കുന്നു. അതിനാൽ നാം അത്തരം ജീവികളുമായി പങ്കുവെച്ച് ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം നമ്മുടെ കടമയാകുന്നു. ഭൗമ മണിക്കൂറിൽ മാത്രമല്ല ഒാരോ ദിവസവും ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്നും ലൈല മുസ്തഫ അബ്ദുല്ലത്തീഫ് പറഞ്ഞു.
നിർദോഷ ഉൗർജത്തിെൻറയും ഹരിത സമ്പദ് വ്യവസ്ഥയുടെയും ആഗോള കേന്ദ്രമാക്കി ദുബൈയെ മാറ്റാനുള്ള ‘ദുബൈ നിർദോഷ ഉൗർജ നയം 2050’നുള്ള പിന്തുണയാണ് ഭൗമ മണിക്കൂർ ആചരണമെന്ന് ദുബൈ ജല^വൈദ്യുതി അതോറിറ്റി (ദീവ) ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ സഇൗദ് മുഹമ്മദ് ആൽ തായർ അഭിപ്രായപ്പെട്ടു. 2050ഒാടെ ഏറ്റവും കുറഞ്ഞ അളവിൽ കാർബൺ ബഹിർഗമനമുള്ള പ്രദേശമായി ദുബൈയെ മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.