ദുബൈ: തികച്ചും വ്യത്യസ്തമായ ബിസിനസ് കാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് യു.എ.ഇയിലെ പ്രമുഖ ഹോൾസെയിൽ ഗ്രൂപ്പായ ബിസ്മി.
‘ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം’ എന്ന് പേരിട്ട കാമ്പയിനിലൂടെ വെറും 100 ദിര്‍ഹമിന് സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള അവസരമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 100 ദിർഹമിന് സാധനം വാങ്ങിയാൽ സ്വന്തമായി ബിസിനസ് തുടങ്ങാൻ സാധിക്കുന്ന വിധത്തിൽ മുഴുവന്‍ സാധനങ്ങളും സംഭരിച്ച് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമായ ഒരു മിനി മാര്‍ട്ട് നേടാനുള്ള അവസരമാണ് ലഭിക്കുക. ജനുവരി 15 മുതൽ മാർച്ച് 15 വരെ നീളുന്നതാണ് കാമ്പയിൻ. ഓഫര്‍ കാലയളവില്‍ യു.എ.ഇയിലെ ഏതെങ്കിലും ബിസ്മി കോമ്പിനേഷന്‍ ഔട്ലറ്റില് നിന്നും മിനിമം 100 ദിര്‍ഹമിന് പർച്ചേസ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി കച്ചവടത്തിന് സജ്ജമാക്കിയ ഒരു മിനി മാര്‍ട്ട് നേടാം. മിനി മാര്‍ട്ട് കൂടാതെ, രണ്ട് ഫ്രഞ്ച് നിര്‍മിത സിട്രോയെന്‍ സി 4 കാറുകള്‍, സ്വര്‍ണ നാണയങ്ങള്‍, ഐഫോണുകള്‍, ടി.വി സെറ്റുകള്‍, ടാബ്ലറ്റുകള് തുടങ്ങി മറ്റനവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. 100 ദിര്‍ഹമിനോ, അതിലധികമോ തുകക്കുള്ള ഓരോ പർച്ചേസിനും ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിന്റെ ഭാഗമാവാം. എന്‍ട്രികള്‍ക്ക് പരിധികളില്ല. യോഗ്യമായ ഓരോ പർച്ചേസും സമ്മാനം നേടാന്‍ പുതിയ അവസരമാണ്. യു.എ.ഇയിലെ ഏതെങ്കിലും ബിസ്മി ഗ്രൂപ് ഔട്ലറ്റില് നിന്നും മിനിമം 300 ദിര്‍ഹമിന് പർച്ചേസ് ചെയ്യുന്ന ഗ്രോസറി-റസ്റ്റാറന്റ് ഉടമകള്‍, മറ്റു ബിസിനസുകള്‍ ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ള ബി2ബി കസ്റ്റമേഴ്സിനും ഈ കാമ്പയിന്റെ ഭാഗമായ നറുക്കെടുപ്പില്‍ പങ്കെടുക്കാം.
ലോകത്തുതന്നെ മറ്റാരും ഇതിനു മുമ്പ് അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു കാമ്പയിന് നടത്താന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബിസ്മി ഗ്രൂപ് സ്ഥാപകനും മാനേജിങ് ഡയക്ടറുമായ പി.എം. ഹാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.