‘അ​ബൂ​ദ​ബി ബ​ജാ ച​ല​ഞ്ച്’ ഒ​ക്ടോ​ബ​ർ 14ന്

അ​ബൂ​ദ​ബി: എ​മി​റേ​റ്റ്സ് മോ​ട്ടോ​ർ സ്പോ​ർ​ട്സ് ഓ​ർ​​ഗ​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ‘അ​ബൂ​ദ​ബി ബ​ജാ ച​ല​ഞ്ച്’ എ​ന്ന​പേ​രി​ൽ പു​തി​യ ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ത്തു​ന്നു.

ഒ​ക്ടോ​ബ​ർ 14നാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​വു​ക. വി​വി​ധ കാ​യി​ക​മേ​ഖ​ല​ക​ളി​ൽ താ​ര​ങ്ങ​ളു​ടെ വൈ​ദ​​ഗ്ധ്യ​വും ശേ​ഷി​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി. ഇ​രു​ച​ക്ര, നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ട​മ​ത്സ​ര​മാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​​ഗ​മാ​യി ന​ട​ത്തു​ന്ന​ത്. നാ​ലു റൗ​ണ്ടു​ക​ളി​ലാ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്. ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ൾ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ലും ഡി​സം​ബ​റി​ലു​മാ​യി ന​ട​ക്കും.

ശേ​ഷി​ക്കു​ന്ന ര​ണ്ടു റൗ​ണ്ടു​ക​ൾ 2024 ആ​ദ്യം ന​ട​ത്തും. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള​വ​ർ​ക്ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാം. ഇ​വ​രി​ൽ​നി​ന്ന് ചെ​റി​യ തു​ക മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​നാ​യി ഈ​ടാ​ക്കു​ക. 100-120 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് കാ​റി​ന്‍റെ​യും ബൈ​ക്കി​ന്‍റെ​യും ഓ​ട്ട​മ​ത്സ​രം. അ​ബൂ​ദ​ബി മ​രു​ഭൂ​മി​യി​ലൂ​ടെ​യു​ള്ള മ​ത്സ​രം ഡ്രൈ​വ​ർ​മാ​ർ​ക്കും റൈ​ഡ​ർ​മാ​ർ​ക്കും ശാ​രീ​രി​ക, മാ​ന​സി​ക പ​രീ​ക്ഷ​ണ​മാ​യി​രി​ക്കും മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ എ​ല്ലാ ലാ​പ്പു​ക​ളും പി​ന്നി​ട്ട് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ ജേ​താ​വാ​കും. ജേ​താ​ക്ക​ൾ​ക്ക് ക​പ്പും മെ​ഡ​ലും കാ​ഷ് പ്രൈ​സും ന​ൽ​കും. കാ​ർ, മോ​ട്ടോ​ർ​സൈ​ക്കി​ൾ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക് 2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന അ​ബൂ​ദ​ബി ഡെ​സേ​ർ​ട്ട് ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കാ​ൻ പി​ന്തു​ണ ല​ഭി​ക്കും.

കാ​റോ​ട്ട മ​ത്സ​ര​ത്തി​ൽ 18 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. 450 സി.​സി മോ​ട്ടോ​ർ​സൈ​ക്കി​ൾ ഇ​ന​ത്തി​ൽ 16 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള വ​നി​ത​ക​ൾ​ക്കും ജൂ​നി​യ​ർ കാ​റ്റ​​ഗ​റി​യി​ൽ 16-18 വ​യ​സ്സ് ഉ​ള്ള​വ​ർ​ക്കും മാ​സ്റ്റേ​ഴ്സ്, മാ​ര​ത്ത​ൺ വി​ഭാ​​ഗ​ത്തി​ൽ 18 മു​ത​ൽ 49 വ​യ​സ്സു​ള്ള​വ​ർ​ക്കും വെ​റ്റ​റ​ൻ വി​ഭാ​​ഗ​ത്തി​ൽ 50 വ​യ​സ്സ് മു​ത​ൽ മു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

Tags:    
News Summary - 'Abu Dhabi Baja Challenge' on October 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.