ദുബൈ: യു.എ.ഇ ചൊവ്വ പ്രവാസി കൂട്ടായ്മയായ എ.സി.സി ചൊവ്വക്കൂട്ടം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദുബൈ സ്പോർട്സ് ബെയിൽ നടന്ന പരിപാടിയിൽ മഹ്റൂഫ് ഫാളിലി പ്രാർഥന നടത്തി. പ്രസിഡന്റ് ഷജീദ് കെ.പിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം ഷാജിർ എം.കെ ഉദ്ഘാടനം നിർവഹിച്ചു. ജലീൽ, മശൂദ്, സമീർ ഹംസ, റിനാസ് എന്നിവർ സംസാരിച്ചു. നാട്ടിൽ വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം ജാഫർ പി.എം അവതരിപ്പിച്ചു. ഷഹരാസ് സ്വാഗതവും കെ.പി. സമീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.