മലബാർ പ്രവാസി(യു.എ.ഇ ) സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽ പങ്കെടുത്തവർ
ദുബൈ: മലബാറിലെ ആറ് ജില്ലകളിലെ പ്രവാസികളെ ഏകോപിപ്പിച്ച് ഒന്നര പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയായ മലബാർ പ്രവാസി(യു.എ.ഇ ) സംഘടിപ്പിച്ച സമൂഹ നോമ്പുതുറ സൗഹൃദ സ്നേഹസംഗമമായി. ദുബൈ കറാമ മൻഖൂൾ പാർക്കിലായിരുന്നു പരിപാടി.
സ്ത്രീകളും കുട്ടികളുമടക്കം നൂറിൽപരമാളുകൾ പരിപാടിയിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമം മുഖ്യ രക്ഷാധികാരി മോഹൻ എസ്. വെങ്കിട്ട് ഉദ്ഘാടനം ചെയ്തു. മലബാർ പ്രവാസി(യു.എ.ഇ) പ്രസിഡന്റ് അഡ്വ. അസീസ് തോലേരി അധ്യക്ഷത വഹിച്ചു. നാസർ ബേപ്പൂർ റമദാൻ സന്ദേശം നൽകി. മൊയ്തു കുറ്റ്യാടി, ഇ.കെ. ദിനേശൻ, അഡ്വ. മുഹമ്മദ് സാജിദ്, ഹാരിസ് കോസ്മോസ്, സക്കറിയ പോൾ, ഷൈജ, സമീറ, ആബിദ, റെജി, അഡ്വ. ദേവദാസ്, ഇഖ്ബാൽ ചെക്യാട്, സുനിൽ പാറേമ്മൽ, ബഷീർ മേപ്പയൂർ സംസാരിച്ചു. സെക്രട്ടറി ശങ്കർ സ്വാഗതവും ട്രഷറർ ചന്ദ്രൻ പി.എം. നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.