age is a just number

മൂ​ന്ന് കു​ടും​ബി​നി​ക​ളു​ടെ ഭാ​ര​ത്‌ സ​ന്ദ​ര്‍ശ​ന്‍ യാ​ത്ര (ഡോ. ​സു​മൈ​റ​യു​ടെ അ​ജ്മാ​നി​ലെ അ​ല്‍ സ​ലാം ക്ലി​നി​ക്ക്, റെ​ജി​ല ഹ​സ്സ​ന്‍റെ കോ​ഴി​ക്കോ​ട്ടെ ഗ്രീ​ന്‍ ഫി​റ്റ്ന​സ് സെ​ന്‍റ​ര്‍, ല​ത്തീ​ഫ​യു​ടെ റാ​സ​ല്‍ ഖൈ​മ​യി​ലെ എ​ലൈ​റ്റ് എ​ക്സ്ട്രൂ​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ള്‍ ചേ​ര്‍ന്ന AGE എ​ന്ന ബോ​ർ​ഡു​മാ​യാ​ണ്​ ഇ​വ​ർ ഭാ​ര​ത യാ​ത്ര ന​ട​ത്തി​യ​ത്)

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് കാ​ണാ​ന്‍ കൊ​തി​ച്ച മൂ​ന്ന് വ​നി​ത​ക​ള്‍. കാ​സ​ര്‍ഗോ​ഡ്‌ സ്വ​ദേ​ശി​നി ഡോ. ​സു​മൈ​റ സൈ​ദ്‌ മു​ഹ​മ്മ​ദ്‌ (44), കൊ​ച്ചി സ്വ​ദേ​ശി​നി ല​ത്തീ​ഫ ബാ​നു (54), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി റെ​ജി​ല ഹ​സ്സ​ൻ (54). ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ​ന്ന വി​ല​ങ്ങു​ത​ടി​യെ മ​ന​സാ​ന്നി​ധ്യ​വും ആ​ത്​​മ​വി​ശ്വാ​സ​വും ആ​ഗ്ര​ഹ​വും കൊ​ണ്ട്​ മ​റി​ക​ട​ന്ന്​ AGE എ​ന്ന ബോ​ർ​ഡു​മാ​യി ഇ​വ​രു​ടെ വാ​ഹ​നം എ​ത്തി​യ​ത്​ ഇ​ന്ത്യ​യു​ടെ ഒ​മ്പ​ത്​ സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന്​ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്.

യാ​ത്ര​യെ വ​ല്ലാ​തെ പ്ര​ണ​യി​ക്കു​ന്ന​വ​രാ​ണ്​ മൂ​ന്ന്​ പേ​രും. ര​ണ്ടു​പേ​രാ​ക​ട്ടെ യു.​എ.​ഇ​യി​ലെ ജോ​ലി​ക്കാ​രും. ത​ങ്ങ​ളു​ടെ മോ​ഹ​ത്തെ ഇ​നി​യും നീ​ട്ടി​ക്കൊ​ണ്ട് പോ​കേ​ണ്ട​തി​ല്ല എ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ട്ടി​ല്‍ വി​വ​രം പ​റ​ഞ്ഞു. പൂ​ര്‍ണ്ണ സ​മ്മ​തം. മൂ​ന്നു പേ​രും ചേ​ര്‍ന്ന് വാ​ട്സ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. ഒ​മ്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന അ​വി​ശ്വ​സ​നീ​യ​മാ​യ യാ​ത്ര​ക്കു​ള്ള പ്ലാ​നു​ക​ള്‍ ത​യാറാ​ക്കി. യു​ട്യൂ​ബി​ല്‍ വ്ലോ​ഗ​ർമാ​രു​ടെ വീ​ഡി​യോ​ക​ള്‍ പ​ര​തി കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി. കോ​ഴി​ക്കോ​ട് നി​ന്ന് കാ​ശ്മീ​ര്‍ വ​രെ 30 ദി​വ​സ​ത്തെ യാ​ത്ര​യാ​ണ് പ്ലാ​ന്‍ ചെ​യ്ത​ത്. ഇ​തി​നാ​യി യു.​എ.​ഇ​യി​ലെ ജോ​ലി​യി​ല്‍ നി​ന്നും അ​വ​ധി ശ​രി​യാ​ക്കി ഡോ. ​സു​മൈ​റ​യും ല​ത്തീ​ഫ​യും ജൂ​ൺ 20ന് ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. യാ​ത്ര​ക്കാ​യി ടൊ​യോ​ട്ട എ​സ്‌.​യു.​വി ത​യാ​റാ​ക്കി​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം ത​ന്നെ മൂ​വ​രും മാ​ത്ര​മാ​യി യാ​ത്ര തു​ട​ങ്ങി. ഡോ. ​സു​മൈ​റ​ക്ക് നേ​ര​ത്തേ നാ​ട്ടി​ലെ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ് ഉ​ണ്ടെ​ങ്കി​ലും പ​രി​ച​യ​ക്കു​റ​വ് ഉ​ണ്ടാ​യി​രു​ന്നു. റെ​ജി​ല ഹ​സ്സ​നു മാ​ത്ര​മാ​ണ് നാ​ട്ടി​ല്‍ വാ​ഹ​ന​മോ​ടി​ച്ച പ​രി​ച​യം. ര​ണ്ട് ഡ്രൈ​വ​ര്‍മാ​ര്‍ ഉ​ള്ള ബ​ല​ത്തി​ലാ​യി​രു​ന്നു യാ​ത്ര​യു​ടെ ഒ​രു​ക്കം. റൂ​ട്ട് ത​യാ​റാ​ക്കു​ന്ന​തും താ​മ​സ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല​യും ല​ത്തീ​ഫ​ക്കാ​യി​രു​ന്നു. വാ​ഹ​ന​ത്തി​നു മു​ക​ളി​ല്‍ AGE എ​ന്ന ഒ​രു ലോ​ഗോ​യും പ്ര​ദ​ര്‍ശി​പ്പി​ച്ചി​രു​ന്നു. ഡോ. ​സു​മൈ​റ​യു​ടെ അ​ജ്മാ​നി​ലെ അ​ല്‍ സ​ലാം ക്ലി​നി​ക്ക്, റെ​ജി​ല ഹ​സ്സ​ന്‍റെ കോ​ഴി​ക്കോ​ട്ടെ ഗ്രീ​ന്‍ ഫി​റ്റ്ന​സ് സെ​ന്‍റ​ര്‍, ല​ത്തീ​ഫ​യു​ടെ റാ​സ​ല്‍ ഖൈ​മ​യി​ലെ എ​ലൈ​റ്റ് എ​ക്സ്ട്രൂ​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ള്‍ ചേ​ര്‍ന്ന​താ​യി​രു​ന്നു AGE. യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ര​ണ്ട് പേ​ര്‍ മു​ത്ത​ശ്ശി​മാ​രാ​യി​രു​ന്ന​തി​നാ​ല്‍ പ്രാ​യം ഒ​ന്നി​നും ത​ട​സ്സ​മ​ല്ല എ​ന്ന​തും 'ഏ​ജ്' എ​ന്ന​ത് കൊ​ണ്ട് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഓ​രോ ഘ​ട്ടം പി​ന്നി​ടു​മ്പോ​ഴും ആ​ശ്ച​ര്യം വ​ര്‍ദ്ധി​ക്കു​ക​യും ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന ചെ​റി​യ ഭ​യം ഒ​ഴി​വാ​കു​ക​യു​മാ​യി​രു​ന്നു. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഓ​രോ ദി​ന​വും വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ട് കൂ​ടി യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് നേ​ര​ത്തേ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച താ​മ​സ സ്ഥ​ല​ത്ത് എ​ത്തും. എ​ത്ര​യോ മ​നോ​ഹ​ര​മാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തെ കാ​ഴ്ച​ക​ളെ​ന്ന് നേ​ര​ത്തെ യു​റോ​പ്പ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ കു​ടും​ബ സ​മേ​തം സ​ന്ദ​ര്‍ശി​ച്ച ഡോ. ​സു​മൈ​റ പ​റ​യു​ന്നു. കേ​ര​ളം, ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, യു.​പി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ ഡ​ൽ​ഹി, ജ​മ്മു കാ​ശ്മീ​ര്‍, ല​ഡാ​ക് എ​ന്നി​വ അ​ട​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. താ​ജ്മ​ഹ​ൽ, ആ​ഗ്ര ഫോ​ർ​ട്ട്, കു​ത്ത​ബ് മി​നാ​ർ, ലോ​ട്ട​സ് ടെ​മ്പി​ൾ, ജാ​മി​യ മ​സ്ജി​ദ് ഡ​ൽ​ഹി, ഗു​ജ​റാ​ത്തി​ലെ സ​ര്‍ദ്ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ല്‍ പ്ര​തി​മ, പ​ഴ​യ മ​ഹാ​ബ​ലേ​ശ്വ​ർ (പ​ഞ്ച​ഗ​ണി) മ​നോ​ഹ​ര​മാ​യ പു​രാ​ത​ന ക്ഷേ​ത്ര​മാ​യ കൃ​ഷ്ണ​ഭാ​യി ക്ഷേ​ത്രം, ഗോ​വ​യി​ലെ ച​പ്പോ​ര കോ​ട്ട, ലേ​യി​ലെ ആ​ശ്ര​മം, ലേ ​കൊ​ട്ടാ​രം, നു​ബ്ര താ​ഴ്വ​ര, പാ​കി​സ്ഥാ​ൻ, ഇ​ന്ത്യ എ​ന്നീ ര​ണ്ട് രാ​ജ്യ​ങ്ങ​ളു​ടെ വാ​ഗ അ​തി​ര്‍ത്തി കാ​ഴ്ച്ച​ക​ള്‍, ചെ​ങ്കോ​ട്ട, ഗാ​ന്ധി ആ​ശ്ര​മം, ഇ​ന്ദി​രാ​ഗാ​ന്ധി സ്മാ​ര​കം, ഇ​ന്ത്യാ ഗേ​റ്റ്, മും​ബൈ - വി​ക്ടോ​റി​യ സ്റ്റേ​ഷ​ൻ, ന​രി​മാ​ൻ പോ​യി​ന്‍റ്, ഗേ​റ്റ് വേ ​ഓ​ഫ് ഇ​ന്ത്യ, ഏ​റ്റ​വും നീ​ളം കൂ​ടി​യ തു​ര​ങ്ക​മാ​യ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി തു​ര​ങ്കം, സു​വ​ർ​ണ്ണ ക്ഷേ​ത്രം, ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ മ​നോ​ഹ​ര​മാ​യ പ​ടി കി​ണ​റു​ക​ൾ, വാ​സ്തു​വി​ദ്യ​യു​ടെ ഉ​ന്ന​തി​യി​ലു​ള്ള അ​തി​മ​നോ​ഹ​ര​മാ​യ ബാ​യ് ഹ​രി​ർ വാ​വ്, ലോ​ക​ത്തി​ലെ ഏ​റ്റ​വും ത​ണു​പ്പു​ള്ള ര​ണ്ടാ​മ​ത്തെ ജ​ന​വാ​സ സ്ഥ​ല​മാ​യ ഡ്രാ​സ്, കാ​ർ​ഗി​ൽ യു​ദ്ധ സ്മാ​ര​കം, സ്‌​കൂ​ളു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന വ​ള​രെ മി​ടു​ക്ക​രാ​യ പെ​ൺ​കു​ട്ടി​ക​ളു​ള്ള കാ​ര്‍ഗി​ല്‍, ഉ​ഡു​പ്പി​യി​ലെ മു​ർ​ദേ​ശ്വ​ര ക്ഷേ​ത്രം, ഗു​രു​ദ്വാ​ര​ക​ൾ, ജൈ​ന ക്ഷേ​ത്ര​ങ്ങ​ൾ, പ​ള്ളി​ക​ൾ, ബു​ദ്ധ​മ​ത ആ​ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി അ​ത്ഭു​ത​വും ആ​ശ്ച​ര്യ​വും പ​ക​ര്‍ന്നു ന​ല്‍കി​യ യാ​ത്ര. ഏ​റ്റ​വും ഉ​യ​ർ​ന്ന യാ​ത്രാ കേ​ന്ദ്ര​മാ​യ ഖാ​ർ​ദു​ങ്‌​ല പാ​സ് മ​റ​ക്കാ​നാ​കാ​ത്ത കാ​ഴ്ച​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്. വ​ട​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​സ്ജി​ദു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് പ്രാ​ർ​ത്ഥ​നാ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും അ​വ​ർ ചെ​റി​യ സ്ഥ​ല​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു ത​ന്നി​രു​ന്ന​താ​യി ഇ​വ​ര്‍ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു. വി​സ്മ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച യാ​ത്ര​യാ​യി​രു​ന്നു ഇ​തെ​ന്ന് ഡോ. ​സു​മൈ​റ പ​റ​യു​ന്നു. വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​ന്‍പ് മാ​താ​വി​ന് കാ​ശ്മീ​ര്‍ സ​ന്ദ​ര്‍ശി​ക്ക​ണ​മെ​ന്ന മോ​ഹം പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ ക​ഥ​ക​ള്‍ കേ​ട്ട് വ​ള​ര്‍ന്ന​താ​കാം ത​ന്നി​ലും യാ​ത്രാ ക​മ്പം കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് സു​മൈ​റ. വി​സ്മ​യ​ക്കാ​ഴ്ച്ച​ക​ളും യാ​ത്ര​ക​ളും പി​ന്നി​ട്ട് ജൂ​ലൈ 20നു ​ക​ശ്മീ​രി​ലെ ല​ഡാ​ക്കി​ല്‍ ഡോ. ​സു​മൈ​റ​യും ല​ത്തീ​ഫ​യും ഉ​ദ്യ​മം അ​വ​സാ​നി​പ്പി​ച്ചു. കാ​ശ്മീ​രി​ലെ റിം​പോ​ച്ചെ എ​യ​ർ​പോ​ർ​ട്ടി​ൽനി​ന്ന്​ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ളം വ​ഴി യു.​എ.​ഇ​യി​ലേ​ക്ക് തി​രി​ച്ചു പോ​ന്നു. നാ​ട്ടി​ല്‍ നി​ന്നും വി​മാ​നം വ​ഴി കാ​ശ്മീ​രി​ലെ​ത്തി​യ മ​ക​നോ​ടൊ​പ്പം റെ​ജി​ല ഹ​സ്സ​ൻ അ​തേ കാ​റി​ല്‍ ത​ന്നെ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.