ഇ​ന്‍കാ​സ് ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ എം. ​ലി​ജു സം​സാ​രി​ക്കു​ന്നു

അ​ഡ്വ. എം. ​ലി​ജു​വി​ന് സ്വീ​ക​ര​ണം

അ​ജ്‌​മാ​ൻ: അ​ജ്‌​മാ​ൻ ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി എം. ​ലി​ജു​വി​ന് സ്വീ​ക​ര​ണം ന​ല്‍കി. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ മ​നു മാ​മ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ ന​സീ​ർ മു​റ്റി​ച്ചൂ​ർ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗീ​വ​ർ​ഗീ​സ് പ​ണി​ക്ക​ർ സ്വാ​ഗ​ത​വും അ​ബ്ദു​ൽ സ​ലാം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ അ​ജ്‌​മാ​ൻ ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രേ​യും മ​ല​പ്പു​റം ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്ഷാ​യെ​യും എം. ​ലി​ജു ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. അ​ജ്‌​മാ​ൻ ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ന​സീ​ർ മു​റ്റി​ച്ചൂ​ർ എം. ​ലി​ജു​വി​ന്‌ കൈ​മാ​റി. സെ​ല്‍വ​റു​ദ്ദീ​ന്‍ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.

നേ​താ​ക്ക​ളാ​യ സെ​ല്‍വ​റു​ദ്ദീ​ന്‍, ലേ ​ജ​ബ്ബാ​ർ കോ​ൺ​ടെ​ക്, അ​ഖി​ൽ​ദാ​സ് ഗു​രു​വാ​യൂ​ർ, ശാ​ഹു​ൽ ഹ​മീ​ദ് പാ​ല​ക്കാ​ട്, ഷാ​ഫി അ​ഞ്ച​ങ്ങാ​ടി തൃ​ശ്ശൂ​ർ, ജോ​ബി​ൻ കൊ​ല്ലം, അ​ലി​യാ​ർ ക​ണ്ണൂ​ർ, സോ​ണി ജോ​സ​ഫ്, റോ​ബി​ൻ എ​റ​ണാ​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Ajman Incas State Committee Received Adv. M. Liju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.