ദുബൈ: അക്കാഫ് അസോസിയേഷൻ നടത്തുന്ന ലേബർ ക്യാമ്പുകളിലെ ഇഫ്താർ കിറ്റ് വിതരണം ഒരു ലക്ഷം കവിഞ്ഞു. ദുബൈയിലെ വിവിധ ലേബർ ക്യാമ്പുകളിലും പള്ളി പരിസരങ്ങളിലുമാണ് റമദാൻ കിറ്റ് വിതരണം പുരോഗമിക്കുന്നത്. പ്രതിദിനം ഏഴായിരം ഇഫ്താർ കിറ്റ് വിതരണത്തിലൂടെ ആരംഭിച്ച സംരംഭം 10,000 കിറ്റുകളായി ഉയർത്തിയിരിക്കുകയാണ്.
ദുബൈ അൽനഹ്ദയിലെ കദീജ മോസ്ക്, ഖിസൈസിലെ അബൂബക്കർ അൽ സിദ്ദിഖ് മോസ്ക്, ടീകോം, സോനാപൂരിലെയും അൽഖൂസിലെയും ലേബർ ക്യാമ്പുകൾ എന്നിവിടങ്ങളിലാണ് അക്കാഫ് വളന്റിയർമാർ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു വരുന്നത്.
ദുബൈ കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി (സി.ഡി.എ), ദുബൈ ഇസ്ലാമിക് അഫയേഴ്സ്, ദുബൈ പൊലീസ്, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ ആംബുലൻസ് തുടങ്ങിയ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ജീവകാരുണ്യ പ്രവർത്തനം. ഉണ്ണികൃഷ്ണൻ എസ്.പി, അക്ബർ നടുവിൽ, ജിബി ജേക്കബ്, അബ്ദുല്ല കുഞ്ഞി, ഉണ്ണികൃഷ്ണപിള്ള, പോൾ ടി. ജോസഫ്, ദീപു എ.എസ്, മുഹമ്മദ് നൗഷാദ്, വെങ്കിട്ട് മോഹൻ, മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, സാനു മാത്യു, സി.ഡി.എ എക്സിക്യൂട്ടിവ് അഹ്മദ് അൽ സാബി, ഖാലിദ് നവാബ് ദാദ് കോഡാ, വിവിധ കോളജ് അലുമ്നി ഭാരവാഹികൾ എന്നിവരാണ് കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.