ദുബൈ: കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർഥികളുടെ സംഗമവേദിയായ അക്കാഫ് ഓണാഘോഷങ്ങളുടെ ഭാഗമായി കലാമത്സരങ്ങളും ഓണസദ്യയും നടത്തി. ഷാർജ മുവൈലയിലെ സഫാരി മാളിലായിരുന്നു ആഘോഷങ്ങളുടെ ആദ്യഘട്ടം നടന്നത്. പായസ മത്സരം, പൂക്കള മത്സരം, സമൂഹഗാനം, സമൂഹ നൃത്തം, തിരുവാതിര, മലയാളി മന്നൻ, മലയാളി മങ്ക തുടങ്ങി നിരവധി മത്സരങ്ങളിൽ നൂറുകണക്കിന് മത്സരാർഥികൾ മാറ്റുരച്ചു.
മലയാളി മങ്ക മത്സരത്തിൽ വിമല കോളജിെൻറ തസ്നിം ഒന്നാം സ്ഥാനവും സെൻറ് സേവിയേഴ്സ് കോളജിെൻറ അഞ്ജു സതി ശ്രീകണ്ഠൻ രണ്ടാം സ്ഥാനവും നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിെൻറ അഞ്ജു തമ്പാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാളി മന്നൻ മത്സരത്തിൽ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിെൻറ രാജ് മോഹൻ ഒന്നാം സ്ഥാനവും സേക്രഡ് ഹാർട്ട് കോളജിെൻറ അല്ലൻ ആൻറണി രണ്ടാം സ്ഥാനവും ശ്രീ കേരള വർമ കോളജിെൻറ ഷിബിൻ ലാൽ മൂന്നാം സ്ഥാനവും നേടി.
തിരുവാതിര മത്സരത്തിൽ വിമല കോളജ് ഒന്നാം സ്ഥാനവും എം.എസ്.എം കോളജ് രണ്ടാം സ്ഥാനവും നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാം സ്ഥാനവും നേടി. പൂക്കള മത്സരത്തിൽ സെൻറ് തെരേസസ് കോളജ് ഒന്നാം സ്ഥാനവും സെൻറ് അലോഷ്യസ് കോളജ് രണ്ടാം സ്ഥാനവും പ്രസേൻറഷൻ കോളജ് മൂന്നാം സ്ഥാനവും നേടി.
പായസ മത്സരത്തിൽ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം സ്ഥാനവും എസ്.എൻ.എം കോളജ് രണ്ടാം സ്ഥാനവും എം.ജി കോളജ് മാഹി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ് ഡാൻസ് മത്സരത്തിൽ ശ്രീ കേരള വർമ കോളജ് ഒന്നാം സ്ഥാനവും എം.എസ്.എം കോളജ് രണ്ടാം സ്ഥാനവും എം.ജി കോളജ് തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി.
ഗ്രൂപ് സോങ് മത്സരത്തിൽ ശ്രീനാരായണ കോളജ് വർക്കല ഒന്നാം സ്ഥാനവും മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം സ്ഥാനവും മലബാർ ക്രിസ്ത്യൻ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ 8.30ന് ആരംഭിച്ച ഉത്സവം വിഭവസമൃദ്ധമായ സദ്യയും ഉൾപ്പെടെ രാത്രി 12 മണി വരെ നിറഞ്ഞ സദസ്സിലായിരുന്നു പര്യവസാനിച്ചത്.
അക്കാഫ് മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, അക്കാഫ് പ്രസിഡൻറ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, അക്കാഫ് ഉത്സവ്- 2021 ജനറൽ കൺവീനർ വി.സി. മനോജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.