ദുബൈ: അക്കാഫ് അസോസിയേഷൻ നടത്തുന്ന 'പൊന്നോണക്കാഴ്ച' ഓണാഘോഷം ഞായറാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.
ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചാണ് പരിപാടി. പൂക്കളം, സിനിമാറ്റിക് ഡാൻസ്, പായസം, മലയാളി മങ്ക, ഘോഷയാത്ര, കുട്ടികൾക്കായി പെയിന്റിങ്, ചിത്രരചന എന്നീ മത്സരയിനങ്ങളിൽ വിവിധ കോളജ് അലുമ്നികളിൽനിന്ന് ആയിരത്തോളം പേർ പങ്കെടുക്കും.
അയ്യായിരത്തോളം പേരെയാണ് ഓണസദ്യക്ക് പ്രതീക്ഷിക്കുന്നത്. സാംസ്കാരിക സദസ്സിൽ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, ഗായിക നഞ്ചിയമ്മ എന്നിവർ പങ്കെടുക്കും.
ഹരിചരൺ, സയനോര ഫിലിപ്പ്, ശ്രേയ ജയ്ദീപ്, ബെന്നറ്റ് റോളണ്ട് എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ അനിയപ്പന്റെ ചാക്യാരും ഓണാഘോഷത്തിന് മാറ്റുകൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.