ഫാഷൻ ലോകത്ത് എപ്പോഴും ട്രെൻഡിയായി നിൽക്കുന്ന ഡിസൈനാണ് ആനിമൽ പ്രിൻറ്സ്. ഇത് പലവിധമുണ്ട്. സീബ്ര, ടൈഗർ, ലെപ്പേഡ്, ചീറ്റ ഇങ്ങനെ പലപേരിലും ഡിസൈനിലുമുണ്ട് ആനിമൽ പ്രിൻറുകൾ. മൃഗങ്ങളുടെ നിറത്തിലും ഡിസൈനിലുമുള്ള പ്രിൻറുകളെല്ലാം ആനിമൽ പ്രിൻറ് ഗണത്തിലാണ് വരുന്നത്. ഇതിനൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ കാണുന്നത് ലെപ്പേഡ് പ്രിൻറാണ്.
ഒാരോ സീസണിലും വൻകിട ഡിസൈനർമാർ നടത്തുന്ന ഷോകളിൽ ഡിസൈനുകളും വിത്യാസപ്പെട്ടിരിക്കും. വസന്തകാല, വേനൽകാല ഷോകളിലാണ് പൊതുവെ ആനിമൽ പ്രിൻറ്സ് ഉപയോഗിക്കുന്നത്. ക്രിസ്റ്റ്യൻ ഡയറിനെ പോലുള്ള പ്രശസ്ത ഡിസൈനർമാർ ശൈത്യകാല, ശരത്കാല കലക്ഷനുകളിലും ഇൗ ഡിസൈനുകൾ ഉപയോഗിക്കുന്നുണ്ട്.
എല്ലാ സീസണിലും ആനിമൽ പ്രിൻറുകൾ ചേരുമെങ്കിലും ഒാരോ സീസണിലും വ്യത്യസ്ത ഡിസൈനുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. സ്പ്രിങ് സീസണിൽ (വസന്തകാലത്ത്) ബ്രൈറ്റായ ഷെയ്ഡുകൾ കൊടുത്ത് സ്റ്റൈലാക്കാം. വിൻറർ, ഒാട്ടം (ശൈത്യകാല-ശരത്കാല സീസൺ) സീസണുകളിൽ ഇതേ പ്രിൻറ് ലെതറിൽ ഉപയോഗിക്കുന്നതാണ് നല്ലത്. പാർട്ടികളിൽ ഉപയോഗിക്കുേമ്പാൾ ലക്ഷ്വറീസ് ലുക്ക് വരുത്തണം.
ഇതിന് പുറമെ ജോലി സ്ഥലങ്ങളിലും ധരിക്കാം. എന്നാൽ, ജോലിയുടെ സ്വഭാവം അനുസരിച്ച് പ്രിൻറ് ഡിസൈനിൽ മാറ്റമുണ്ടാകും. ഫാഷൻ മേഖലയിലും ക്രിയേറ്റീവ് മേഖലയിലും ജോലി ചെയ്യുന്നവർക്ക് ഏത് തരത്തിലുള്ള ആനിമൽ പ്രിൻറും ഉപയോഗിക്കാം. എന്നാൽ, പ്രൊഫഷനൽ സ്ഥാപനങ്ങൾ, കോടതി, ക്ലാസ് മുറികൾ പോലുള്ളവയിൽ ജോലി ചെയ്യുേമ്പാൾ വൈബ്രൻറായ ആനിമൽ പ്രിൻറുകൾ ചേരില്ല. ഏത് പ്രായത്തിലുമുള്ള സ്ത്രീ^പുരുഷൻമാർക്ക് ഇത് ചേരും.
ഫുൾ ഡ്രസും ആനിമൽ പ്രിൻറ് അല്ലെങ്കിൽ ഇതിനൊപ്പം സ്ട്രൈബ്സ് ഇടാം. ബോൾഡായ െപ്ലയിൻ കളറാണ് നല്ലത്. വിവിധ ആനിമൽ പ്രിൻറുകൾ ഒരേ സമയം ഇടുന്നത് യോജിക്കില്ല. ഷൂസ്, പഴ്സ്, ബെൽറ്റ്, ഹാൻഡ് ബാഗ്, ഹെയർ ആക്സസറീസ് എന്നിവയെല്ലാം ആനിമൽ പ്രിൻറിൽ ലഭിക്കും. പാൻറ്സ്, ജാക്കറ്റ്, മാക്സി ഗൗൺ, ഫ്രോക്സ്, ഷോർട്സ് എന്നിവയിലെല്ലാം ആനിമൽ പ്രിൻറ് ഉപയോഗിക്കാം.
ചിത്രങ്ങൾ - ഹസീന മുസ്തഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.