അബൂദബി: 2022-2023 സീസണിൽ ക്രൂസ് കപ്പലുകൾ വഴി അബൂദബിയിൽ എത്തിയത് ഏഴു ലക്ഷത്തോളം പേർ. 2023ന്റെ ആദ്യപാദത്തിൽ മാത്രം 3,63,494 പേരാണ് അബൂദബി ക്രൂസ് ടെർമിനൽ വഴി രാജ്യത്തെത്തിയത്.
മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യപാദത്തിൽ മാത്രം 37 ശതമാനത്തിന്റെ വർധനയാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായത്. 2021-2022 സീസണിൽ 1,77,639 സന്ദർശകരാണ് ക്രൂസ് കപ്പൽമാർഗം അബൂദബിയിലെത്തിയത്. മാരിടൈം ടൂറിസത്തിൽ ലോകോത്തര ഹബ്ബായി അബൂദബി മാറിയതിന്റെ തെളിവാണ് സന്ദർശകരുടെ എണ്ണത്തിലുണ്ടായ വൻ വർധനയെന്ന് അബൂദബി പോർട്സ് ഗ്രൂപ്പിന്റെ പോർട്സ് ക്ലസ്റ്റർ സി.ഇ.ഒ സൈഫ് അൽ മസ്റൂയി പറഞ്ഞു. 2015 ഡിസംബറിലാണ് അബൂദബി ക്രൂസ് ടെർമിനൽ ആരംഭിച്ചത്. സ്സ്റ്റാറന്റുകൾ, റീട്ടെയിൽ ഷോപ്പുകൾ, ഡ്യൂട്ടിഫ്രീ ഷോപ്പുകൾ, ഇത്തിഹാദ് എയർലൈൻ ചെക്ക് ഇൻ, ബാഗേജ് സ്റ്റോറേജ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ടെർമിനലിൽ ഒരുക്കിയിരിക്കുന്നത്. അബൂദബി ചുറ്റിക്കാണുന്നതിനുള്ള സൗകര്യവും തീരത്തടിപ്പിക്കുന്ന കപ്പൽ യാത്രികർക്കായി ഒരുക്കിയിട്ടുണ്ട്. ഇതാണ് സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായതിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.