‘റാക് ആര്‍ട്ട്’ വേദി
റാസല്‍ഖൈമ: 13ാമത് ആര്‍ട്ട് ഫെസ്റ്റിവലിന് റാസല്‍ഖൈമയില്‍ തുടക്കം. ഫെബ്രുവരി 24 വരെ നീളുന്ന ചിത്രകല പ്രദര്‍ശനം റാക് ജസീറ അല്‍ഹംറയിലെ പുരാതന കുടിയേറ്റ പട്ടണം കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
2013ല്‍ റാസല്‍ഖൈമ ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ എന്ന പേരില്‍ തുടങ്ങിയ പ്രദര്‍ശനത്തിന് ‘റാക് ആര്‍ട്ട്’ എന്ന പേരില്‍ അധികൃതര്‍ പുനര്‍നാമകരണം ചെയ്തിരുന്നു.
മുന്‍ വര്‍ഷങ്ങളിലെപോലെ ചിത്രകല പ്രേമികളുടെ മനം നിറച്ചാണ് യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ ആര്‍ട്ട്സ് ആൻഡ് കള്‍ചറല്‍ പരിപാടി റാസല്‍ഖൈമയില്‍ നടക്കുന്നത്.
പ്രകൃതി, സാംസ്കാരിക പൈതൃകം, സര്‍ഗാത്മക കാഴ്ചപ്പാടുകള്‍, പാചക അനുഭവങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ ഇവിടെ ആവിഷ്കാരങ്ങള്‍ ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട്.
വിനോദ-വാണിജ്യ മേഖലയില്‍ ലോകത്തെ ആകര്‍ഷിക്കുന്ന റാസല്‍ഖൈമ ചിത്രകല പ്രദര്‍ശനത്തിലൂടെ സര്‍ഗാത്മക കേന്ദ്രമെന്ന നിലയിലും ലോക ശ്രദ്ധ നേടുകയാണ്.
14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയ രീതിയില്‍ തുടങ്ങിയ ആര്‍ട്ട് ഫെസ്റ്റിവലില്‍ നിലവില്‍ 40ലേറെ രാജ്യങ്ങളില്‍നിന്നുള്ള 200ഓളം കലാകാരന്മാരുടെ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്.
യു.എ.ഇയിലെയും ലോക രാജ്യങ്ങളിലെയും കലാകാരന്മാര്ക്കൊപ്പം ഇന്ത്യന്‍ പ്രതിഭകളുടെയും ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനുണ്ട്. കല, പൈതൃകം, സംസ്കാരം, ചിത്രകല ശില്പശാലകള്, സംഗീതവിരുന്ന്, ചലച്ചിത്ര പ്രദര്‍ശന, ശില്പശാലകൾ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും ഇവിടെ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.