ദുബൈ: യു.എ.ഇയിലെ വിവിധ സാംസ്കാരിക വേദികളിൽ നിറസാന്നിധ്യമായിരുന്ന പി.പി. അഷ്റഫ് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു.മികച്ച നടൻ, സംവിധായകൻ എന്നീ നിലകളിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. തൃശൂർ, ഇളവള്ളി സ്വദേശിയായ അഷ്റഫ് 1986 ജനുവരിയിലാണ് പ്രവാസമാരംഭിച്ചത്. ദല സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ചെണ്ടമേളം, പഞ്ചവാദ്യം, ബാൻഡ് സെറ്റ് എന്നിവ തുടങ്ങാൻ മുന്നിൽനിന്ന അഷ്റഫ് ദലയുടെ കലാവിഭാഗം കൺവീനർ, യുവജനോത്സവം കൺവീനർ, കേരളോത്സവം കൺവീനർ എന്നീ നിലകളിൽ പരിപാടികൾ സംഘടിപ്പിച്ചു.
ദല ജനറൽ സെക്രട്ടറി എന്നനിലയിലും ഓർമ എക്സിക്യൂട്ടിവ് അംഗം എന്നനിലയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. നാട്ടിലെ അവധിക്കാലങ്ങളും സജീവ നാടക പ്രവർത്തനങ്ങൾക്കാണ് പി.പി. അഷ്റഫ് വിനിയോഗിച്ചത്. വിവിധ സ്കൂളുകൾ, വായനശാലകൾ, പ്രമുഖ നാടകസംഘങ്ങൾ എന്നിവയുമായി സഹകരിച്ച് രചയിതാവ്, പരിശീലകൻ എന്നിങ്ങനെയും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.