കൽബ: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന 300ഓളം കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, വെള്ളം, മറ്റു വീട്ടുസാധനങ്ങൾ ഉൾപ്പെടെയുള്ളവ കൽബ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ സഹകരണത്തോടെ അക്കാഫ് ഇവന്റ്സ് കൽബയിൽ വിതരണം ചെയ്തു. വരും ദിവസങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അറിയിച്ചു. കൽബ ഇന്ത്യൻ സോഷ്യൽ പ്രസിഡന്റ് സൈനുദ്ദീൻ നാട്ടിക, ജന. സെക്രട്ടറി കെ.സി. അബൂബക്കർ, ട്രഷറർ മുരളീധരൻ, അബ്ദുൽ സമദ്, വി. അഷ്റഫ്, സി. ആന്റണി, കെ.പി മുജീബ്, കെ.എം ജിതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൽബയിൽ റിലീഫ് പ്രവർത്തനങ്ങൾ നടന്നത്.അക്കാഫ് സെക്രട്ടറി കെ.വി. മനോജ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, അക്കാഫ് ടാസ്ക് ഫോഴ്സ് കോഓഡിനേറ്റർ രഞ്ജിത്ത് കോടോത്ത്, സോഷ്യൽ മീഡിയ കോഓഡിനേറ്റർ അബ്ദുൽ സത്താർ, കൽബ മിഷൻ കോഓഡിനേറ്റർ നജ്മുദ്ദീൻ, ടാസ്ക് ഫോഴ്സ് കൺവീനർ ബിന്ദു ആന്റണി, സുനിൽ ഉണ്ണി, ജയകൃഷ്ണൻ, സാബു, വാസന്തി എന്നിവർ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.