ദുബൈ: ഫോൺവിളിയിലൂടെ ഓൺലൈൻ തട്ടിപ്പുകാർക്ക് വ്യക്തിവിവരങ്ങൾ ലഭിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് യു.എ.ഇ ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റി.
സമൂഹമാധ്യമങ്ങൾ വഴി ഇതുസംബന്ധിച്ച് പ്രചരിക്കുന്ന സന്ദേശം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് അധികൃതർ വ്യക്തത വരുത്തിയത്. ഓൺലൈൻ തട്ടിപ്പുകാർക്ക് ഫോൺ വിളിയിലൂടെ മൂന്നു സെക്കൻഡിനകം കോൺടാക്ട് ലിസ്റ്റും ബാങ്ക് വിവരങ്ങളും കൈക്കലാക്കാനാവുമെന്നാണ് പ്രചരിച്ചത്.
ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റിയുടെ പേരിലാണ് സന്ദേശം പ്രചരിപ്പിച്ചത്. മൂന്ന് രാജ്യങ്ങളുടെ കോഡിലേക്കും ആറു നമ്പറുകളിലേക്കും വിളിക്കുകയോ വിളി സ്വീകരിക്കുകയോ ചെയ്താൽ വ്യക്തിവിവരങ്ങൾ ചോരുമെന്നാണ് സന്ദേശത്തിൽ. ഫോൺവിളിയിലൂടെ വിവരങ്ങൾ ചോർത്താൻ സാധിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
എന്നാൽ, ഫോൺ വിളിക്കുന്ന ആരോടും ഒരിക്കലും വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ബാങ്ക് ജീവനക്കാരായും മറ്റും തെറ്റിദ്ധരിപ്പിച്ചാണ് വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുന്നതെന്നും ട്വിറ്ററിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.