Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫോൺവിളി വഴി...

ഫോൺവിളി വഴി വ്യക്തിവിവരങ്ങൾ കൈക്കലാക്കാനാവില്ലെന്ന്​ അധികൃതർ

text_fields
bookmark_border
ഫോൺവിളി വഴി വ്യക്തിവിവരങ്ങൾ കൈക്കലാക്കാനാവില്ലെന്ന്​ അധികൃതർ
cancel

ദുബൈ: ഫോൺവിളിയിലൂടെ ഓൺലൈൻ തട്ടിപ്പുകാർക്ക്​ വ്യക്​തിവിവരങ്ങൾ ലഭിക്കുമെന്ന പ്രചാരണം തെറ്റാണെന്ന്​ യു.എ.ഇ ടെലി കമ്യൂണിക്കേഷൻസ്​ ആൻഡ്​ ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റി.

സമൂഹമാധ്യമങ്ങൾ വഴി ഇതുസംബന്ധിച്ച്​ പ്രചരിക്കുന്ന സന്ദേശം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ്​ അധികൃതർ വ്യക്​തത വരുത്തിയത്​. ഓൺലൈൻ തട്ടിപ്പുകാർക്ക്​ ഫോൺ വിളിയിലൂടെ മൂന്നു സെക്കൻഡിനകം കോൺടാക്​ട്​ ലിസ്​റ്റും ബാങ്ക്​ വിവരങ്ങളും കൈക്കലാക്കാനാവുമെന്നാണ്​ പ്രചരിച്ചത്​.

ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റിയുടെ പേരിലാണ്​ സന്ദേശം പ്രചരിപ്പിച്ചത്​. മൂന്ന്​ രാജ്യങ്ങളുടെ കോഡിലേക്കും ആറു നമ്പറുകളിലേക്കും വിളിക്കുകയോ വിളി സ്വീകരിക്കുകയോ ചെയ്​താൽ വ്യക്​തിവിവരങ്ങൾ ചോരുമെന്നാണ്​ സന്ദേശത്തിൽ. ഫോൺവിളിയിലൂടെ വിവരങ്ങൾ ചോർത്താൻ സാധിക്കില്ലെന്നാണ്​ അധികൃതർ വ്യക്​തമാക്കിയത്​.

എന്നാൽ, ഫോൺ വിളിക്കുന്ന ആരോടും ഒരിക്കലും വ്യക്തിഗത വിവരങ്ങളോ ബാങ്ക്​ വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ബാങ്ക്​ ജീവനക്കാരായും മറ്റും തെറ്റിദ്ധരിപ്പിച്ചാണ്​ വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുന്നതെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:phonepersonal information
News Summary - Authorities said they could not obtain personal information by phone
Next Story