ദുബൈ: മികച്ച വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അഡെക് (അബൂദബി ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷൻ ആൻഡ് നോളജ്) ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡിന് അർഹരായി അൽ ഐൻ ജൂനിയേഴ്സ് സ്കൂൾ അബൂദബി.
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് സ്റ്റാൻഡേർഡൈസ്ഡ് ബെഞ്ച് മാർക്കിങ് അസസ്മെൻറ് അവാർഡ്, ബെസ്റ്റ് പാരന്റൽ എൻഗേജ്മെന്റ് അവാർഡ് തുടങ്ങിയ അവാർഡുകളാണ് സ്കൂൾ നേടിയത്.
ബെസ്റ്റ് പാരന്റൽ എൻഗേജ്മെൻറ് അവാർഡ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രി അഹമ്മദ് ബിൽഹുൽ ഫലാസിയിൽനിന്നും സ്കൂൾ സി.ഇ.ഒ സാഹിദ് സരോഷും സ്റ്റാൻഡേർഡ് ബെഞ്ച് മാർക്കിങ് അവാർഡ് ഏർലി എജുക്കേഷൻ മന്ത്രി സാറാ അൽ മുസല്ലമിൽനിന്ന് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഗഫ്ഫാറും ഏറ്റുവാങ്ങി.
യു.എ.ഇ വിദ്യാഭ്യാസ വകുപ്പിന്റെ രണ്ട് അവാർഡുകൾ കരസ്ഥമാക്കുന്ന അൽഐനിലെ ഏക ഇന്ത്യൻ സ്കൂൾ എന്ന ബഹുമതിയും അൽഐൻ ജൂനിയേഴ്സ് സ്കൂളിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.