ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്‌​മ​യു​ടെ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി​യ ശ്യാ​മ​പ്ര​സാ​ദും വി​ൻ​സി അ​ലോ​ഷ്യ​സും

ശ്യാ​മ​പ്ര​സാ​ദി​നും വി​ൻ​സി​ക്കും അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ചു

ദു​ബൈ: ന​ട​ൻ മു​ര​ളി​യു​ടെ​യും നാ​ട​കാ​ചാ​ര്യ​ൻ പ്ര​ഫ. ജി. ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ​യും ഓ​ർ​മ​ക്കാ​യി ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്‌​മ (ഡെ​ബ്കാ​സ്) യു.​എ.​ഇ ചാ​പ്റ്റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ൾ സി​നി​മാ-​നാ​ട​ക സം​വി​ധാ​യ​ക​നും ര​ച​യി​താ​വും ന​ട​നു​മാ​യ ശ്യാ​മ​പ്ര​സാ​ദി​നും ന​ടി വി​ൻ​സി അ​ലോ​ഷ്യ​സി​നും സ​മ്മാ​നി​ച്ചു. ‘സ​മ​ർ​പ്പ​ണം 2024 എ​ഡി​ഷ​ൻ-2’ എ​ന്ന പ​രി​പാ​ടി​യി​ൽ ദു​ബൈ ലാ​വ​ന്‍റ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ച​ത്. കോ​ള​ജി​ൽ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി മി​ക​വ് പു​ല​ർ​ത്തു​ന്ന, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​സി. പ്ര​കാ​ശി​ന് കൈ​മാ​റി. സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ പ​രി​പാ​ടി​ക​ൾ മാ​ർ​ച്ച് 22ന് ​ശാ​സ്താം​കോ​ട്ട കോ​ള​ജി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Awarded Shyama Prasad and Vincy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.