അബൂദബി: സമുദ്രസംരക്ഷണത്തിന് സ്കൂൾ വിദ്യാർഥികൾക്കിടയിൽ ബോധവത്കരണ പദ്ധതിയുമായി അബൂദബി. കടലിനെയും കടൽജീവികളെയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി ഇവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കടൽ സമ്പത്തിനെ കുറിച്ചറിയാൻ വിദ്യാർഥികളെ ആദ്യം അബൂദബിയിലെ ഫിഷ്മാർക്കറ്റിലെത്തിച്ചു. മത്സ്യങ്ങളെ കുറിച്ച് വിശദീകരിച്ചു നൽകുകയും ചെയ്തു.
‘നമ്മുടെ കടൽ നമ്മുടെ സമ്പത്താണ്’ എന്ന പേരിലാണ് അബൂദബി സർക്കാർ വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം പദ്ധതി നടപ്പാക്കുന്നത്. മത്സ്യബന്ധന മേഖലയിലുള്ളവരുടെ കൂട്ടായ്മയായ അബൂദബി ഫിഷർമെൻ കോഓപറേറ്റിവ് സൊസൈറ്റി, മുഡോൻ റിയൽ എസ്റ്റേറ്റ് എന്നിവയുമായി സഹകരിച്ചാണ് ബോധവത്കരണ പരിപാടി. യു.എ.ഇയുടെ സുസ്ഥിരവർഷാചരണത്തിന്റെ ഭാഗമായാണ് വിദ്യാർഥികളെ കൂടി സമുദ്ര സംരക്ഷണ പദ്ധതികളുടെ ഭാഗമാക്കുന്നത്.
സുസ്ഥിര മത്സ്യബന്ധന സൂചികയുടെ 69 ശതമാനം ശതമാനം കൈവരിച്ച രാജ്യമാണ് യു.എ.ഇ. ഇന്നത്തെ വിദ്യാർഥികൾ നാളെ മത്സ്യബന്ധനമേഖലയിലേക്ക് കൂടി കടന്നുവരേണ്ടവരാണ് എന്ന് തിരിച്ചറിഞ്ഞാണ് വിദ്യാഭ്യാസകാലത്ത് തന്നെ അവർക്കിടയിൽ ഇത്തരം ബോധവത്കരണ പദ്ധതി നടപ്പാക്കുന്നതെന്ന് പരിസ്ഥിതി ഏജൻസി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.