31 വർഷത്തിന്​ ശേഷം ബഷീർക്ക മടങ്ങുന്നു, വാടക വീട്ടിലേക്ക്​

ദു​ബൈ: മൂ​ന്ന്​ പ​തി​റ്റാ​ണ്ട്​ മ​രു​ഭൂ​മി​യി​ൽ പ​ണി​യെ​ടു​ത്തി​ട്ടും സ്വ​ന്തം വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്​​ക​രി​ക്കാ​നാ​വാ​തെ എ​റ​ണാ​കു​ളം ക​ലൂ​ർ മാ​ളി​യേ​ക്ക​ൽ ബ​ഷീ​ർ മ​ട​ങ്ങു​ന്നു.

പ്ര​വാ​സ ലോ​ക​ത്ത്​ നി​ന്ന്​ ല​ഭി​ച്ച സൗ​ഹൃ​ദ​വും നാ​ല്​ പെ​ൺ​മ​ക്ക​ളെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച ആ​ത്​​മ​സം​തൃ​പ്​​തി​യും മാ​ത്ര​മാ​ണ്​ മ​ട​ക്ക​യാ​ത്ര​യി​ലെ സാ​മ്പാ​ദ്യം. 16 വ​ർ​ഷ​മാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ ക​ഴി​യു​ന്ന ഈ 63​കാ​ര​നെ നാ​ട്ടി​ൽ കാ​ത്തി​രി​ക്കു​ന്ന​തും വാ​ട​ക വീ​ടാ​ണ്.

1995ലാ​ണ്​ ദു​ബൈ​യി​ൽ എ​ത്തു​ന്ന​ത്. ആ​ദ്യ ഒ​രു​വ​ർ​ഷം പ​ല​യി​ട​ത്തും ജോ​ലി ല​ഭി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ജോ​ലി ല​ഭി​ച്ചി​ല്ല. ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞ്​ ദേ​ര​യി​ലെ ഹ​നീ​ഫ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി​ക്ക്​ ക​യ​റി. 900 ദി​ർ​ഹ​മാ​യി​രു​ന്നു ആ​ദ്യ​ശ​മ്പ​ളം. 30 വ​ർ​ഷ​മാ​യി ഈ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റാ​യി​രു​ന്നു ബ​ഷീ​റി​ന്‍റെ ജീ​വി​തം. ഇ​ട​ക്കി​ടെ ഇ​വി​ടെ സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി ബാ​ബു​ജി​യോ​ട്​ തീ​ർ​ത്താ​ൽ തീ​രാ​ത്ത ക​ട​പ്പാ​ടു​ണ്ടെ​ന്ന്​ ബ​ഷീ​ർ പ​റ​യു​ന്നു. മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നു​ൾ​പ്പെ​ടെ ബാ​ബു​ജി ക​ണ്ട​റി​ഞ്ഞ്​ സ​ഹാ​യി​ച്ചു.

പ്ര​വാ​സ​ത്തോ​ട്​ വി​ട​പ​റ​യു​മ്പോ​ൾ ബ​ഷീ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ങ്ക​ട​വും ബാ​ബു​ജി​യെ പി​രി​യു​ന്ന​തി​ലാ​ണ്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ പു​തി​യ ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ്​ ബ​ഷീ​ർ പ്ര​വാ​സ​ത്തോ​ട്​ വി​ട​പ​റ​യു​ന്ന​ത്. നാ​ട്ടി​ലെ​ത്തി​യാ​ലും വി​ശ്ര​മി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

വീ​ടി​ന്​ വാ​ട​ക കൊ​ടു​ക്കാ​നു​ള്ള തു​ക​യെ​ങ്കി​ലും ജോ​ലി ചെ​യ്ത്​ സ​മ്പാ​ദി​ക്ക​ണം. പെ​ൺ​മ​ക്ക​ളെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച​തി​നാ​ൽ ഭാ​ര്യ മാ​ത്ര​മാ​ണ്​ വീ​ട്ടി​ലു​ള്ള​ത്. പ്ര​വാ​സ​ലോ​ക​ത്ത്​ നി​ന്ന്​ കാ​ര്യ​മാ​യൊ​ന്നും സ​മ്പാ​ദി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ബ​ഷീ​റി​ന്​ പ​രാ​തി​യോ പ​രി​ഭ​വ​ങ്ങ​ളോ ഇ​ല്ല. ഇ​വി​ടെ​യെ​ത്തി​യ​തി​നാ​ലാ​ണ്​ മ​ക്ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​തെ​ന്നും ഈ ​നാ​ടി​നോ​ട്​ തീ​ർ​ത്താ​ൽ തീ​രാ​ത്ത ക​ട​പ്പാ​ടു​ണ്ടെ​ന്നും ബ​ഷീ​ർ പ​റ​യു​ന്നു.

Tags:    
News Summary - Bashirka returns to a rented house after 31 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.