വൈറലായി റാക് ഒമാന്‍ റോഡിലെ ‘ഒട്ടക ഓട്ടം’: വാഹന യാത്രക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

റാസല്‍ഖൈമ: വഴി തെറ്റി പ്രധാന റോഡില്‍ എത്തിയ ഒട്ടകങ്ങളുടെ ഓട്ടം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. റാസല്‍ഖൈമ ഒമാന്‍ റോഡിലാണ് മൂന്ന് ഒട്ടകങ്ങള്‍ ഓടുന്നതിന്‍െറ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നത്. വഴി തെറ്റി വന്ന ഒട്ടകങ്ങള്‍ അപകടങ്ങള്‍ക്കിടയാക്കുമെന്ന് പറഞ്ഞ് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചാണ് വീഡിയോ അപ്പ്ലോഡ് ചെയ്തിരിക്കുന്നത്. ഒട്ടകങ്ങളുടെ റോഡ് യാത്ര പകല്‍ സമയത്തായതിനാല്‍ അപകടം ഒഴിവാകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ വിവരണം. 

അല്‍ ശമല്‍, അല്‍ ഹംറാനിയ, ജസീറ അല്‍ ഹംറ, അല്‍ ഗൈല്‍, ദൈദ് പ്രദേശങ്ങളിലാണ് ഒട്ടകങ്ങള്‍ അലഞ്ഞു തിരിയുന്നത് കൂടുതലായി കണ്ടുവരുന്നത്. ഒട്ടകങ്ങളുടെയും മാടുകളുടെയും ഉടമകള്‍ ഇവയെ നിശ്ചിത സ്ഥലങ്ങളില്‍ ഒതുക്കി നിര്‍ത്താതും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. 
മേച്ചില്‍ പ്രദേശങ്ങള്‍ കുറ്റമറ്റ രീതിയില്‍ വേലികള്‍ സ്ഥാപിച്ച് സംരക്ഷിച്ചാല്‍ ഇവ സൃഷ്​ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയും. അടുത്തിടെ രണ്ട് യുവാക്കളുടെ മരണത്തിനും ഒട്ടകങ്ങളുടെ റോഡ് പ്രവേശം ഇടയാക്കിയിരുന്നു. യുവാക്കള്‍ സഞ്ചരിച്ച വാഹനം ഒട്ടകത്തിന് മേല്‍ ഇടിച്ചതായിരുന്നു ദുരന്ത കാരണം. ഭക്ഷ്യാവശ്യം നിവൃത്തിക്കുന്നതിന് അലഞ്ഞുതിരിയുന്ന ഒട്ടകങ്ങള്‍ റോഡുകളിലേക്ക് പ്രവേശിക്കുന്നത് ദുരന്തങ്ങള്‍ക്കിട വരുത്തുമെന്ന് റാക് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുന്‍സിര്‍ ബിന്‍ ഷുക്കൂര്‍ ആല്‍ സാബി അഭിപ്രായപ്പെട്ടു. വാഹന യാത്രക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം മാടുകളുടെ ഉടമകള്‍ ഇവ നിരത്തുകളിലത്തൊതിരിക്കുന്നതിന് ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

മൃഗങ്ങളുടെ മേല്‍ പ്രത്യേക റിഫ്ളക്ടറുകള്‍ പതിക്കണമെന്ന നിയമം നിലവിലുള്ളതാണെന്നും ചില ഉടമകള്‍ ഇത് അശ്രദ്ധമായി വിടുന്നത് രാത്രിയിലെ വാഹന യാത്രികര്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നുമുണ്ട്. മൃഗങ്ങള്‍ അപകടങ്ങളുണ്ടാക്കുന്നത് തടയുന്നതിന് റാക് പൊലീസ് പട്രോള്‍ വിഭാഗത്തിന്‍െറ പ്രത്യേക നിരീക്ഷണം വിവിധ മേഖലകളിലുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ അലഞ്ഞു തിരിയുന്ന മൃഗങ്ങളെ പിടിച്ചെടുക്കുമെന്നും ഉടമകള്‍ക്ക് ഇവയെ തിരികെ ലഭിക്കണമെങ്കില്‍ 1000 ദിര്‍ഹം പിഴ ഒടുക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - camels roads uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.