അബൂദബി: പൊതുജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി യാചന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബൂദബി പൊലീസ്. ഇതിന്റെ ഭാഗമായി നവംബര്‍ ആറുമുതല്‍ ഡിസംബര്‍ 12 വരെ അബൂദബി എമിറേറ്റില്‍ 159 യാചകരാണ് പിടിയിലായത്. ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാന്‍ കഥകള്‍ മെനയുക, വികസ്വര രാജ്യങ്ങളില്‍ പള്ളി നിര്‍മിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കാനും അനാഥരെ സംരക്ഷിക്കാനും രോഗികളെ ചികിത്സിക്കാനും വേണ്ടിയാണെന്നുപറഞ്ഞ് പണം ശേഖരിക്കുക തുടങ്ങിയ തട്ടിപ്പുകളാണ് വ്യക്തികളായും സംഘങ്ങളായും നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങള്‍, പള്ളികള്‍ തുടങ്ങിയയിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭിക്ഷാടനം കൂടുതലായും നടത്തുന്നത്. യാചനക്കെതിരെ ബോധവത്കരണം നടത്തിവരുകയാണെന്നും തെരുവില്‍ ഭക്ഷണം നല്കുന്ന രീതി ജനങ്ങള്‍ ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു.
വ്യക്തിപരമായ സംഭാവനകള്‍ നല്‍കാതിരിക്കുക. സംഭാവനകള്‍ യഥാര്‍ഥ അവകാശികള്‍ക്ക് എത്താന്‍ ഔദ്യോഗിക സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍, ജീവകാരുണ്യ കേന്ദ്രങ്ങള്‍ എന്നിവയുമായി സഹകരിക്കുക. ഭിക്ഷാടനം സംബന്ധിച്ച് കമാന്‍ഡ് ആൻഡ് കണ്ട്രോള് സെന്ററിലൂടെ 999 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. യു.എ.ഇയില്‍നിന്നും രാജ്യത്തിനു പുറത്തുനിന്നുമാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. യാചകര്‍ക്ക് മൂന്നുമാസം തടവും 5000 റിയാലില്‍ കുറയാത്ത പിഴയുമോ അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കും. സംഘടിതമായ ഭിക്ഷാടനത്തിന് ആറുമാസം തടവും ഒരുലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.