സി.എം.ആർ.സി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: ചേറ്റുവ മഹല്ല് റിലീഫ് കമ്മിറ്റി ഇഫ്താർ കുടുംബ സംഗമം ദുബൈ വുഡ്ലം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ഖുർആനിന്റെ അധ്യാപനങ്ങളിലേക്ക് മടങ്ങാൻ യുവതലമുറ തയാറാവണമെന്ന് കമ്മിറ്റി പ്രസിഡന്റ് തയ്യിബ് ചേറ്റുവ അഭിപ്രായപ്പെട്ടു. പുതുതലമുറ മക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി തീരുന്നതിൽ സംഗമം ഉത്കണ്ഠ രേഖപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുന്നൂറോളം അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. ദുആ മജ് ലിസും ചടങ്ങിൽ സംഘടിപ്പിച്ചിരുന്നു. സെക്രട്ടറി ഷാനവാസ് ഹംസ സ്വാഗതവും ട്രഷറർ മുക്താർ നന്ദിയും പറഞ്ഞു. ഇയാസ്, റാഷി, ഇബ്രാഹിംകുട്ടി, അഷ്റഫ്, മുബാറക്, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.