ദുബൈ: കോവിഡ് കാരണം സമൂഹത്തിൽ വിവിധ മേനാരോഗങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി വിദഗ്ധർ.നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികൾ, തൊഴിൽ നഷ്ടപ്പെടുകയോ ശമ്പളം കുറയുകയോ ചെയ്തവർ, കൂട്ടുകാരിൽനിന്ന് മാസങ്ങളായി അകന്നുകഴിയുന്ന കുട്ടികൾ എന്നിങ്ങനെ വിവിധ പ്രായത്തിലും സാഹചര്യത്തിലും കഴിയുന്നവർ ഇത്തരക്കാരിലുണ്ട്.
മാനസിക സമ്മർദം, വിഷാദം തുടങ്ങിയ മാനസികാസ്വസ്ഥതകളാണ് മിക്കവരെയും ബാധിക്കുന്നത്. മുതിർന്നവരിൽ ജോലിയുമായും കുടുംബവുമായും ബന്ധപ്പെട്ട സാഹചര്യങ്ങളാണ് പ്രയാസങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്. എന്നാൽ, കുട്ടികളിലും കൗമാരക്കാരിലും പഠനരംഗത്തുണ്ടായ മാറ്റവും ഒറ്റപ്പെടലും വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പെട്ടെന്ന് സമൂഹത്തിൽനിന്ന് പോകാൻ സാധ്യതയില്ലാത്തതിനാൽ മാനസിക സമ്മർദത്തെ ഗൗരവത്തിലെടുത്ത് പരസ്പരം പിന്തുണ നൽകാൻ സമൂഹത്തിലെ ഒാരോ അംഗത്തിനും സാധിക്കണമെന്ന് ഈ രംഗത്തെ പ്രമുഖർ പറയുന്നു. സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും കുട്ടികൾക്ക് കൗൺസിലിങ്ങും മറ്റും ഒരുക്കി പിന്തുണ നൽകാൻ സാധിക്കും. ശരിയായ സമയത്ത് ചികിത്സ ലഭ്യമാക്കേണ്ട പ്രയാസങ്ങൾ അനുഭവിക്കുന്നവരെ അവഗണിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.